ഡെൽ വെന്യൂ 7, വെന്യൂ 8 ടാബ്ലറ്റുകളുടെ പുതുക്കിയ പതിപ്പുകൾ ലോഞ്ച് ചെയ്തു

ഡെല്ലിന്റെ വെന്യൂ 7, വെന്യൂ 8 ആൻഡ്രോയ്ഡ് ടാബ്ലറ്റുകളുടെ പുതുക്കിയ വെർഷനുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇപ്പോൾ ഇവ കമ്പനിയുടെ ഓൺലൈൻ സ്റ്റോറുകളിലൂടെ ലഭ്യമാണ്. ഡെൽ വെന്യൂ 7(വൈ ഫൈ ഓൺലി) ന്റെ വില 11,999 രൂപയാണ്.
 | 
ഡെൽ വെന്യൂ 7, വെന്യൂ 8 ടാബ്ലറ്റുകളുടെ പുതുക്കിയ പതിപ്പുകൾ ലോഞ്ച് ചെയ്തു

 

ഡെല്ലിന്റെ വെന്യൂ 7, വെന്യൂ 8 ആൻഡ്രോയ്ഡ് ടാബ്ലറ്റുകളുടെ പുതുക്കിയ വെർഷനുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇപ്പോൾ ഇവ കമ്പനിയുടെ ഓൺലൈൻ സ്‌റ്റോറുകളിലൂടെ ലഭ്യമാണ്. ഡെൽ വെന്യൂ 7(വൈ ഫൈ ഓൺലി) ന്റെ വില 11,999 രൂപയാണ്. എന്നാൽ 3 ജി പ്ലസ് വോയിസ്  കാളിംഗ് വേരിയന്റിന് 14,999 രൂപ കൊടുക്കണം. വെന്യൂ 8 (വൈഫൈ ഓൺലി) ന് 15,999 രൂപയാണ് വില. എന്നാൽ ഇതിന്റെ 3ജി പ്ലസ് വായിസ്‌കാളിംഗ് വേരിയന്റിന് 18,999 രൂപ കൊടുക്കണം. കൂടാതെ വെന്യൂ 8 ന്റെ പുതിയൊരു വെർഷനും ഡെൽ പുറത്തിറക്കുന്നുണ്ട്. 2 ജിബി റാമുള്ള ഇതിന്റെ വില 12,999 രൂപയാണ്.

26 വരെ കമ്പനിയുടെ സൈറ്റിൽ നിന്നും ഈ ടാബ്ലറ്റുകൾ പർച്ചേസ് ചെയ്യുന്നവർക്കായി 5000 രൂപ വിലവരുന്ന ആക്‌സസറികൾ ഡെൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്, പവർ ബാങ്ക് തുടങ്ങിയവ ഉൾപ്പെടുന്നു. രണ്ട് ടാബ്ലററുകളും ആൻഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. വെന്യൂ 7 ടാബ്ലറ്റിന് ഡബ്ല്യൂഎക്‌സ്ജിഎ റസല്യൂഷൻ സഹിതമുള്ള 7 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയാണുള്ളത്. 1280 ഇന്റു 800 പിക്‌സലാണിതിനുള്ളത്. എന്നൽ വെന്യൂ 8ന് 8 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ, ഫുൾ എച്ച്ഡി സ്‌ക്രീൻ(1920 ഇന്റു 1200 പിക്‌സലൽസ്), 2.1 ജിഗാഹെർട്‌സ് ഡ്യൂവർ കോർ ഇന്റൽ ആറ്റം ഇസഡ് 3480 മെറിഫീൽഡ് പ്രൊസസ്സർ, 1ജിബി റാം തുടങ്ങിയവ ഇതിന്റെ ചില പ്രത്യേകതകളാണ്. രണ്ട് ടാബ്ലറ്റുകൾക്കും 16ജിബി ഇൻബിൽറ്റ് സ്റ്റോറേജ് കപ്പാസിറ്റിയുണ്ട്. മൈക്രോ എസ്ഡി കാർഡുപയോഗിച്ച് ഇത് 64 ജിബിക്ക് മുകളിൽ ഉയർത്താനുമാകും.  4550 എംഎഎച്ച് ബാറ്ററിയാണിവയ്ക്കുള്ളത്. വെന്യൂ 7ന് 5 മെഗാപിക്‌സൽ റിയർ ക്യാമറയും 1 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയുമുണ്ട്. എന്നാൽ വെന്യൂ 8ന് 5 മെഗാപിക്‌സൽ റിയർ ക്യാമറയും രണ്ട് മെഗാപിക്‌സൽ ഫ്രണ്ട്ക്യാമറയുമാണുള്ളത്.