കുട്ടികൾക്കുള്ള വിദ്യാഭ്യാസ ആപ്ലിക്കേഷനുകളുമായി ഡിസ്‌നി വരുന്നു

കുട്ടികളെ കണക്കും സയൻസും മറ്റും പഠിപ്പിക്കാൻ അവരുടെ പ്രിയപ്പെട്ട മിക്കിയെത്തുന്നു..!. മൂന്ന് മുതൽ എട്ടുവയസ്സു വരെയുള്ള കുട്ടികളെ പഠിപ്പിക്കാൻ രക്ഷിതാക്കൾക്ക് ഉപകരിക്കുന്ന ലേണിംഗ് ടൂളുകളുമായി വാൾട്ട്ഡിസ്നി വരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനായി ഡിസ്നിയുടെ ഇമേജ് അക്കാദമി ആദ്യഘട്ടത്തിൽ ഒരു പറ്റം മൊബൈൽ ആപ്ലിക്കേഷനുകളാണ് വികസിപ്പിക്കുന്നത്.
 | 

കുട്ടികൾക്കുള്ള വിദ്യാഭ്യാസ ആപ്ലിക്കേഷനുകളുമായി ഡിസ്‌നി വരുന്നു
കുട്ടികളെ കണക്കും സയൻസും മറ്റും പഠിപ്പിക്കാൻ അവരുടെ പ്രിയപ്പെട്ട മിക്കിയെത്തുന്നു..!. മൂന്ന് മുതൽ എട്ടുവയസ്സു വരെയുള്ള കുട്ടികളെ പഠിപ്പിക്കാൻ രക്ഷിതാക്കൾക്ക് ഉപകരിക്കുന്ന ലേണിംഗ് ടൂളുകളുമായി വാൾട്ട്ഡിസ്‌നി വരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനായി ഡിസ്‌നിയുടെ ഇമേജ് അക്കാദമി ആദ്യഘട്ടത്തിൽ ഒരു പറ്റം മൊബൈൽ ആപ്ലിക്കേഷനുകളാണ് വികസിപ്പിക്കുന്നത്.

വൈകാതെ ഇതിനായുള്ള പുസ്തകങ്ങളും ഇന്ററാക്ടീവ് ടോയ്‌സും പുറത്തിറക്കാൻ ഡിസ്‌നി പദ്ധതി ഒരുക്കുന്നുണ്ട്. ക്രമേണ മറ്റ് പ്രായത്തിലുള്ള
കുട്ടികൾക്കും ഉപകാരപ്പെടുന്ന ടൂളുകളും ഇവർ വികസിപ്പിക്കും. ഇതിന്റെ ആദ്യപടിയെന്നോണം ഡിസംബർ 11ന് മിക്കീസ് മാജിക്കൽ മാത്‌സ് വേൾഡ് എന്ന ഐപാഡ് ഡിസ്‌നി പുറത്തിറക്കും.

ഗണിതം അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളായ കൗണ്ടിംഗ്, ഷേപ്പ്‌സ്, ലോജിക്ക്, സോർട്ടിംഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുട്ടികൾക്ക് ഇതിലൂടെ എളുപ്പം മനസ്സിലാക്കാനാകും എന്നാണ് ഇവർ അവകാശപ്പെടുന്നത്. ഇതിലെ ബേസിക് ആപ്ലിക്കേഷൻ തികച്ചും സൗജന്യമാണ്. എന്നാൽ കൂടുതലായുളള ഉപയോഗത്തിനായി 4.99 ഡോളർ ചെലവാകും. തുടർന്ന് ലൈഫ് സയൻസ് മുതൽ ക്രിയേറ്റീവ് ആർട്‌സ് വരെ ഡിസ്‌നിയുടെ കഥാപാത്രങ്ങളിലൂടെ പഠിപ്പിക്കാനുള്ള ആപ്ലിക്കേഷനുകളും ഇന്ററാക്ടീവ് ടോയ്‌സും ഡിസ്‌ന് പുറത്തിറക്കുമെന്നാണ് കരുതുന്നത്.