ഗുഗിൾ കോൺഫറൻസ് തുടരുന്നു; പുതുമകളുമായി ആൻഡ്രോയിഡ് എം ഈ വർഷം മുതൽ

ലോകമെമ്പാടുമുള്ള ഐ.ടി. ഡവലപ്പർമാരുടേയും ഗാഡ്ജെറ്റ് ആരാധകരുടേയും ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ട് ഗൂഗിൾ ഐ.ഒ. തുടരുന്നു. എല്ലാവർഷവും ഗൂഗിൾ സംഘടിപ്പിക്കുന്ന സോഫ്റ്റ് വെയർ ഡവലപ്പർമാരുടെ കോൺഫറൻസാണ് ഗൂഗിൾ ഐ.ഒ.
 | 
ഗുഗിൾ കോൺഫറൻസ് തുടരുന്നു; പുതുമകളുമായി ആൻഡ്രോയിഡ് എം ഈ വർഷം മുതൽ

സാൻഫ്രാൻസിസ്‌കോ: ലോകമെമ്പാടുമുള്ള ഐ.ടി. ഡവലപ്പർമാരുടേയും ഗാഡ്‌ജെറ്റ് ആരാധകരുടേയും ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ട് ഗൂഗിൾ ഐ.ഒ. തുടരുന്നു. എല്ലാവർഷവും ഗൂഗിൾ സംഘടിപ്പിക്കുന്ന സോഫ്റ്റ് വെയർ ഡവലപ്പർമാരുടെ കോൺഫറൻസാണ് ഗൂഗിൾ ഐ.ഒ.

സാൻഫ്രാസിസ്‌കോയിലെ മോസ്‌കോൺ സെന്ററിൽ ഇന്നലെ ആരംഭിച്ച കോൺഫറൻസ് ഇന്ന് സമാപിക്കും. ഗൂഗിളിന്റെ സീനിയർ വൈസ് പ്രസിഡന്റും ഇന്ത്യക്കാരനുമായ സുന്ദർ പിച്ചൈയുടെ ആമുഖ പ്രഭാഷണത്തോടെയായിരുന്നു ഐ ഒ ആരംഭിച്ചത്. അടുത്ത ഒരു വർഷത്തേക്ക് ഗൂഗിൾ ഉൽപ്പന്നങ്ങളിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന സാങ്കേതികമാറ്റങ്ങളാണ് പ്രധാനമായും കോൺഫറൻസിൽ അവതരിപ്പിക്കപ്പെട്ടത്. ആദ്യ ദിവസം തന്നെ പന്ത്രണ്ട് മേഖലകളിലുള്ള പുത്തൻ സാങ്കേതിക മാറ്റങ്ങൾ ഐ.ഒ.യിൽ അവതരിപ്പിക്കപ്പെട്ടു.

ഗുഗിൾ കോൺഫറൻസ് തുടരുന്നു; പുതുമകളുമായി ആൻഡ്രോയിഡ് എം ഈ വർഷം മുതൽ

ആൻഡ്രോയിഡ് എം, ആൻഡ്രോയിഡ് നിയന്ത്രിത വീട്, ഡ്രൈവറില്ലാത്ത കാറ്, ആൻഡ്രോയിഡ് വാച്ച്, ഗൂഗിൾ ഫോട്ടോ എന്ന സ്‌റ്റോറേജ് സൗകര്യം, കാർഡ്‌ബോർഡ് പെട്ടികൊണ്ട് നിർമിക്കാവുന്ന വെർച്വൽ റിയാലിറ്റി ഡിവൈഡറുകൾ എന്നിവയാണ് ഇന്നലെ അവതരിപ്പിക്കപ്പെട്ടവ. ആൻഡ്രോയിഡിന്റെ പുതിയ വെർഷനായ ആൻഡ്രോയിഡ് എം ഇതിനകം തന്നെ ചർച്ചകളിൽ ഇടം പിടിച്ചിരുന്നു. ഇതിൽ എന്തെല്ലാം പുതുമകളാണുണ്ടാവുക എന്ന അഭ്യൂഹങ്ങൾക്ക് ഇന്നലെ സ്ഥിരീകരണമായി. ലോലിപ്പോപ്പിന് ശേഷമുള്ള ഈ വേർഷന് എം എന്ന ഇംഗ്ലീഷ് അക്ഷരത്തിൽ തുടങ്ങുന്ന ചോക്ലേറ്റിന്റെ പേരായിരിക്കും ഇടുക. ഈ വർഷം അവസാനത്തോടെ ഇത് പുറത്തിറങ്ങും.

ആൻഡ്രോയിഡ് എം പുതുമകൾ

കൂടുതൽ സുരക്ഷിതവും ലളിതവുമായ ഉപയോഗം എന്നതാണ് ആൻഡ്രോയിഡ് എം ഊന്നൽ നൽകുന്നത്. മൊബൈലിലേക്ക് ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ യൂസർമാരുടെ പലവിധ ഡാറ്റകളും ആപ്പുകൾ എടുക്കാറുണ്ട്. ഇതിൽ കർശനമായ നിയന്ത്രണം കൊണ്ടു വരുന്നതിനുള്ള സംവിധാനങ്ങൾ എം അവതരിപ്പിക്കുന്നു. ഏതെല്ലാം ഡാറ്റയാണ് ഓരോ ആപ്പിലും ആവശ്യമുള്ളതെന്നു കണ്ട് അവ അനുവദിക്കാൻ യൂസർമാർക്ക് ഇത് സൗകര്യമൊരുക്കും. ആൻഡ്രോയിഡ് പേ എന്ന പുതിയ ഓൺലൈൻ ഷോപ്പിംഗ് സൗകര്യമാണ് എം നൽകുന്ന മറ്റൊരു പുതുമ. ഉപഭോക്താക്കളുടെ വിരലടയാളം ഉപയോഗിച്ചാണ് പേയ്‌മെന്റുകൾ നടത്തുന്നത്. അമേരിക്കയിലെ ഏഴ് ലക്ഷം സ്റ്റോറുകൾ ഇതിൽ അംഗമായിക്കഴിഞ്ഞതായി ഗൂഗിൾ അറിയിച്ചു. താമസിയാതെ ലോകം മുഴുവൻ ഇത് പ്രാബല്യത്തിലാക്കാനാണ് ഗൂഗിളിന്റെ ശ്രമം. കടകളിൽ നിന്നും സാധനങ്ങൾ വാങ്ങുന്ന രീതിയിൽ വൻ വിപ്ലവത്തിന് വഴിയൊരുക്കുന്നതാണ് ആൻഡ്രോയിഡ് പേ.