ഫേസ്ബുക്കിൽ പേര് വെളിപ്പെടുത്താതെ ചാറ്റാൻ റൂംസ്

പേര് വെളിപ്പെടുത്താതെ ചാറ്റ് ചെയ്യാൻ അവസരമൊരുക്കുന്ന റൂസ് ആപ്ലിക്കേഷൻ ഫേസ്ബുക്കിൽ നടപ്പിലായി. ആദ്യ ഘട്ടത്തിൽ ബ്രിട്ടനിലെയും യുഎസിലെയും സ്മാർട്ട്ഫോണുകളിലാണിത് ലഭ്യമാകുക. റൂംസിലൂടെ യൂസർമാർക്ക് വെർച്വൽ റൂമുകൾ ക്രിയേറ്റ് ചെയ്യാനും തങ്ങളുടെ യഥാർത്ഥ ഐഡന്റിറ്റി വെളിപ്പെടുത്താതെ ചാറ്റ് ചെയ്യാനുമുള്ള അവസരമാണ് യാഥാർത്ഥ്യമാകുന്നത്.
 | 

ഫേസ്ബുക്കിൽ പേര് വെളിപ്പെടുത്താതെ ചാറ്റാൻ റൂംസ്
പേര് വെളിപ്പെടുത്താതെ ചാറ്റ് ചെയ്യാൻ അവസരമൊരുക്കുന്ന റൂസ് ആപ്ലിക്കേഷൻ ഫേസ്ബുക്കിൽ നടപ്പിലായി. ആദ്യ ഘട്ടത്തിൽ ബ്രിട്ടനിലെയും യുഎസിലെയും സ്മാർട്ട്‌ഫോണുകളിലാണിത് ലഭ്യമാകുക. റൂംസിലൂടെ യൂസർമാർക്ക് വെർച്വൽ റൂമുകൾ ക്രിയേറ്റ് ചെയ്യാനും തങ്ങളുടെ യഥാർത്ഥ ഐഡന്റിറ്റി വെളിപ്പെടുത്താതെ ചാറ്റ് ചെയ്യാനുമുള്ള അവസരമാണ് യാഥാർത്ഥ്യമാകുന്നത്.

ഫോട്ടോകൾ, വീഡിയോ തുടങ്ങിയവ പങ്ക് വയ്ക്കാനുള്ള ഒരു വെർച്വൽ പ്ലാറ്റ്‌ഫോമായും റൂംസ് വർക്ക് ചെയ്യുന്നുണ്ട്. ഇതിനൊപ്പം തെരഞ്ഞെടുത്ത ഒരു വിഷയത്തെച്ചൊല്ലിയുള്ള ഡിബേറ്റ്  ആരംഭിക്കാനും ചർച്ചയിൽ പങ്ക് ചേരാനുമുള്ള ടെക്സ്റ്റുകൾ പങ്ക് വയ്ക്കാനും റൂംസ് വഴിയൊരുക്കുന്നു. ഈ ചർച്ചയിൽ പങ്കെടുക്കുന്നവരെ തീരുമാനിക്കാൻ ഒരു റൂമിന്റെ അഡ്മിന് അധികാരമുണ്ട്. ഇൻവൈറ്റ് ചെയ്‌തോ ഒരു പബ്ലിക്ക് ലിങ്ക് പോസ്റ്റ് ചെയ്‌തോയാണ് അഡ്മിൻ ഇത് പ്രാവർത്തികമാക്കുന്നത്.

ഇന്റർനെറ്റിന്റെ തുടക്കത്തിൽ സോഷ്യൽ നെറ്റ്‌വർക്കിംഗിൽ ചാറ്റ് ഫോറങ്ങൾ വൻ പ്രചാരമാണ് നേടിയിരുന്നത്.  ഇതിനെയൊന്ന് പരിഷ്‌കരിച്ച് സ്മാർട്ട്‌ഫോണുകളിൽ ഉപയോഗിക്കാനുള്ള റൂംസ് ആപ്ലിക്കേഷനാക്കി പരിവർത്തനം ചെയ്തിരിക്കുകയാണ് ഫേസ്ബുക്ക്. താമസിക്കുന്ന ഭൂഭാഗമോ സാമൂഹ്യബന്ധങ്ങളോ വെളിവാക്കാതെ റൂമിലൂടെ പൊതുവിഷയങ്ങളാണ് ചർച്ച ചെയ്യുകയെന്നും ഫേസ്ബുക്കിന്റെ ക്രിയേറ്റീവ് ലാബ് ബ്ലോഗിലെ ഒരു പോസ്റ്റ് വെളിപ്പെടുത്തുന്നു.