ഫേസ്ബുക്കിൽ ഇനി പഴയ പോസ്റ്റുകളും സെർച്ച് ചെയ്യാം

ഫേസ്ബുക്കിലിട്ട ഒരു പഴയ പോസ്റ്റ് ഇനിയും കാണാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ...? അത് കണ്ടെത്താനുള്ള സെർച്ചിംഗ് ഓപ്ഷനുമായി ഫേസ്ബുക്ക് വരുന്നു. ഫേസ്ബുക്കിൽ സെർച്ച് ചെയ്യാനുള്ള സൗകര്യം അപ്ഗ്രേഡ് ചെയ്യാൻ ആലോചിക്കുന്നതായി കമ്പനി വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്കിൽ തങ്ങളുടെ സുഹൃത്തുക്കളിട്ട ഇഷ്ടപ്പെട്ട പോസ്റ്റുകൾ ഇതിലൂടെ സെർച്ച് ചെയ്ത് കണ്ടെത്താനാകും. മൊബൈൽ, ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്ക് ഈ സൗകര്യം ലഭ്യമാകും.
 | 

ഫേസ്ബുക്കിൽ ഇനി പഴയ പോസ്റ്റുകളും സെർച്ച് ചെയ്യാം
ഫേസ്ബുക്കിലിട്ട ഒരു പഴയ പോസ്റ്റ് ഇനിയും കാണാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ…? അത് കണ്ടെത്താനുള്ള സെർച്ചിംഗ് ഓപ്ഷനുമായി ഫേസ്ബുക്ക് വരുന്നു. ഫേസ്ബുക്കിൽ സെർച്ച് ചെയ്യാനുള്ള സൗകര്യം അപ്‌ഗ്രേഡ് ചെയ്യാൻ ആലോചിക്കുന്നതായി കമ്പനി വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്കിൽ തങ്ങളുടെ സുഹൃത്തുക്കളിട്ട ഇഷ്ടപ്പെട്ട പോസ്റ്റുകൾ ഇതിലൂടെ സെർച്ച് ചെയ്ത് കണ്ടെത്താനാകും. മൊബൈൽ, ഡെസ്‌ക്ടോപ്പ് ഉപയോക്താക്കൾക്ക് ഈ സൗകര്യം ലഭ്യമാകും.

മുൻപ് കണ്ട പോസ്റ്റുകൾ കണ്ടെത്താൻ സാധിക്കണമെന്ന കാര്യം യൂസർമാർ തങ്ങളോടാവശ്യപ്പെട്ടിട്ടുണ്ടെന്നും ഫേസ്ബുക്ക് ഇക്കാര്യം പരിഗണിച്ചതായും വൈസ്പ്രസിഡന്റായ ടോം സ്‌റ്റോക്കി ഒരു ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കി. ക്യൂക്ക് സെർച്ചിലൂടെ നിങ്ങൾക്ക് പഴയ ഒരു വീഡിയോയോ, നിങ്ങൾ വീണ്ടും വായിക്കാനാഗ്രഹിക്കുന്ന ആർട്ടിക്കിളോ, സുഹൃത്തിന്റെ വിവാഹഫോട്ടോയോ ഫേസ്ബുക്കിൽ നിന്ന് എളുപ്പം കണ്ടെത്താനാകുമെന്നാണ് അദ്ദേഹം പറയുന്നത്.

ഇത്തരത്തിലുള്ള സെർച്ചിഗ് അപ്‌ഗ്രേഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ടെസ്റ്റിംഗ് ആരംഭിച്ചതായി കഴിഞ്ഞ ഓഗസ്റ്റിൽ ഫേസ്ബുക്ക് പ്രസ്താവിച്ചിരുന്നു. ഈയാഴ്ച ആ സൗകര്യം ആപ്പിൾ ഡിവൈസ് യൂസർമാർക്കും ഫേസ്ബുക്കിന്റെ ഡെസ്‌ക്ടോപ്പ് വെർഷനിലും  ലഭ്യമായിത്തുടങ്ങുമെന്നാണ് ഫേസ്ബുക്ക് പറയുന്നത്.

2013ൽ ഫേസ്ബുക്ക് ഗ്രാഫ് സെർച്ച് എന്ന ഒരു സൗകര്യം അനൗൺസ് ചെയ്തിരുന്നു. യൂസർമാർ ആക്‌സസ് ചെയ്തിരിക്കുന്ന വലിയ അളവിലുള്ള ഡാറ്റയിലേക്ക് ഊളിയിട്ടിറങ്ങാൻ ഈ ഓപ്ഷനിലൂടെ സാധിക്കും. ഈ സർവീസും അപ്‌ഗ്രേഡ് ചെയ്യുമെന്നാണ് ഫേസ്ബുക്ക് പറയുന്നത്. പുതിയ സെർച്ചിംഗ് സംവിധാനത്തിലൂടെ എല്ലാവിധ പോസ്റ്റുകളും സെർച്ച് ചെയ്യാനാകില്ല. പ്രൈവസി ഗൈഡ്‌ലൈനിന് കീഴിൽ ആക്‌സസ് ചെയ്ത പോസ്റ്റുകൾക്കായി മാത്രമെ ഇതിലൂടെ തിരയാനാകൂ.