ഫേസ്ബുക്കിലെ അനാവശ്യ പോസ്റ്റുകളെ നിയന്ത്രിക്കാൻ പുതിയ ടൂൾ

നിങ്ങൾ കാണാൻ ആഗ്രഹിക്കാത്ത പോസ്റ്റുകൾ നിങ്ങളുടെ ഫേസ്ബുക്ക് ഫീഡിൽ വരുന്നത് അസഹനീയമാവാറുണ്ടോ...?. എങ്കിൽ ഇപ്പോഴിതാ ആ പ്രശ്നത്തിനൊരു പരിഹാരവുമായി ഫേസ്ബുക്ക് വരുന്നു. ഇതിനായി ന്യൂസ്ഫീഡ് സെറ്റിംഗ്സിൽ ഒരു പുതിയ ടൂൾ നിലവിൽ വരികയാണ്. ആവശ്യമില്ലാത്ത പോസ്റ്റുകളെ നിയന്ത്രിക്കാനുള്ള ടൂളാണിത്. ഇതിനായി പോസ്റ്റുകളുടെ വലത്തെ കോർണറിൽ കാണുന്ന ഗ്രേ ആരോകളിൽ ക്ലിക്ക് ചെയ്യുകയാണ് ചെയ്യേണ്ടത്. അതിലൂടെ അത്തരം പോസ്റ്റുകൾ ഷെയർ ചെയ്ത വ്യക്തിയെ അൺഫോളോ ചെയ്യാൻ വഴിയൊരുങ്ങുന്നു.
 | 
ഫേസ്ബുക്കിലെ അനാവശ്യ പോസ്റ്റുകളെ നിയന്ത്രിക്കാൻ പുതിയ ടൂൾ

 

നിങ്ങൾ കാണാൻ ആഗ്രഹിക്കാത്ത പോസ്റ്റുകൾ നിങ്ങളുടെ ഫേസ്ബുക്ക് ഫീഡിൽ വരുന്നത് അസഹനീയമാവാറുണ്ടോ…?. എങ്കിൽ ഇപ്പോഴിതാ ആ പ്രശ്‌നത്തിനൊരു പരിഹാരവുമായി ഫേസ്ബുക്ക് വരുന്നു. ഇതിനായി ന്യൂസ്ഫീഡ് സെറ്റിംഗ്‌സിൽ ഒരു പുതിയ ടൂൾ നിലവിൽ വരികയാണ്.  ആവശ്യമില്ലാത്ത പോസ്റ്റുകളെ നിയന്ത്രിക്കാനുള്ള ടൂളാണിത്. ഇതിനായി പോസ്റ്റുകളുടെ വലത്തെ കോർണറിൽ കാണുന്ന ഗ്രേ ആരോകളിൽ ക്ലിക്ക് ചെയ്യുകയാണ് ചെയ്യേണ്ടത്. അതിലൂടെ അത്തരം പോസ്റ്റുകൾ ഷെയർ ചെയ്ത വ്യക്തിയെ അൺഫോളോ ചെയ്യാൻ വഴിയൊരുങ്ങുന്നു. ആ വ്യക്തിയെ അൺഫ്രണ്ടാക്കാതെ അൺഫോളോ ചെയ്യാനുള്ള മാർഗമാണ് പുതിയ ടൂൾ നിങ്ങൾക്ക് മുന്നിൽ തുറന്നിടുന്നത്.

ആവശ്യമില്ലാത്ത പോസ്റ്റുകൾ കാണാതിരിക്കാൻ അവയ്ക്ക് മുകളിൽ വലത്തെ കോർണറിലുള്ള ആരോയിൽ ക്ലിക്ക് ചെയ്യണം. തുടർന്ന് ആ പോസ്റ്റ് ഹൈഡാകുന്നു. ഇങ്ങനെ ഹൈഡ് ചെയ്താൽ ‘ടു സീ ലെസ്സ് ഫ്രം ദാറ്റ് പഴ്‌സൺ ഓർ പേജ് ‘ എന്ന ഒരു ഓപ്ഷൻ നിങ്ങൾക്ക് മുന്നിലെത്തും. അത് നിങ്ങൾ തെരഞ്ഞെടുക്കുകയാണെങ്കിൽ മറ്റുള്ളവർ ഷെയർ ചെയ്യുന്ന പോസ്റ്റുകൾ നിങ്ങളുടെ ന്യൂസ് ഫീഡിൽ വരാതിരിക്കാൻ അയാളെ അൺഫോളോ ചെയ്യാനുളള ഓപ്ഷൻ തെരഞ്ഞെടുക്കണം. ന്യൂസ് ഫീഡ് സെറ്റിംഗ്‌സിൽ പോയാൽ ഇങ്ങനെ നിങ്ങൾ അൺഫോളോ ചെയ്തതെല്ലാം കാണാനാകും. അവരെ വീണ്ടും ഫോളോ ചെയ്യണമെങ്കിൽ റീ ഫോളോ ഓപ്ഷൻ പിന്തുടർന്നാൽ മതി. എന്നാൽ വർഷങ്ങൾക്ക് മുമ്പ് നിങ്ങൾ ഫേസ്ബുക്കിലൂടെ ലൈക്ക് ചെയ്ത ബ്രാൻഡുകളെയും വെബ്‌സൈറ്റുകളെയും ഇത്തരത്തിൽ നീക്കം ചെയ്യാനാകില്ല. ഡെസ്‌ക്ടോപ്പുകൾക്കാണ് ഈ പുതിയ ടൂൾ ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്. ഏതാനും ആഴ്ചകൾക്കകം മൊബൈലുകൾക്കും ഈ ടൂൾ ലഭ്യമായേക്കും.