സിയോമി റെഡ്മി നേടാം; ഫേസ്ബുക്കിൽ മത്സരം
ബീജിംഗ്: സിയോമിയുടെ ഫാബ്ലറ്റായ സിയോമി റെഡ്മി നോട്ട് ഡിസംബർ 2 ന് ഇന്ത്യയിൽ വിൽപനയാരംഭിക്കുമെന്ന് റിപ്പോർട്ട്. ഇതോടനുബന്ധിച്ച് ഈ ചൈനീസ് ബ്രാൻഡ് ഇന്ത്യൻ ഉപയോക്താക്കൾക്കായി ഫേസ്ബുക്കിൽ മത്സരം സംഘടിപ്പിക്കുന്നു. ‘വാണ്ട് ടു വിൻ എ റെഡ്മി നോട്ട്…? ‘ എന്ന പേരിലാണീ മത്സരം നടത്തുന്നത്. ഈ പോസ്റ്റ് ഷെയർ ചെയ്യാനോ അല്ലെങ്കിൽ സുഹൃത്തുക്കളുമായി ടാഗ് ചെയ്യാനോ കമ്പനി ആവശ്യപ്പെടുന്നുണ്ട്. അതിന് പുറമെ മത്സരത്തിൽ പങ്കെടുക്കുന്നതിനായി ഒരു ഇമേജും സബ്മിറ്റ് ചെയ്യണം. ഡിസൈൻ അല്ലെങ്കിൽ യൂസർ വരച്ച ചിത്രവും ഇത് പ്രകാരം സമർപ്പിക്കാം.
യൂസർമാരുടെ ക്രിയാത്മകത തങ്ങളെ കാണിച്ച് തരാനും ഒരു റെഡ്മി നോട്ട് നേടാനുമാണ് ഇതിലൂടെ കമ്പനി ആവശ്യപ്പെടുന്നത്. ഈ മത്സരത്തിൽ നിന്ന് മൂന്ന് പേരെ തിരഞ്ഞെടുക്കുമെന്നും കമ്പനി ഉറപ്പ് നൽകുന്നുണ്ട്. ഇന്ന് രാത്രി 9 മണിവരെയാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. ഈ പോസ്റ്റിന് 500 എക്‌സ്ട്രാ ഷെയറുകൾ നേടുന്നവരിൽ നിന്നാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ സിയോമി ഇന്ത്യയുടെ ഫേസ്ബുക്ക് പേജിൽ കയറുക.
എംഐ 3, റെഡ്മി 1 എസ് എന്നിവയുടെ ലോഞ്ചിംഗ് വേളയിൽ ചെയ്തത് പോലെ സിയോമി റെഡ്മി നോട്ടിന്റെ ലോഞ്ചിംഗ് വേളയിലും ടീസിംഗ് ആരംഭിച്ചിട്ടുണ്ട്. മി3 സ്മാർട്ട്‌ഫോൺ സിയോമിയിലൂടെയും ഫ്‌ളിപ് കാർട്ടിലൂടെയും ഫ്‌ളാഷ് സെയിലിലൂടെ വിറ്റഴിച്ചതുപോലെത്തന്നെ റെഡ്മി നോട്ടും ഡിസംബർ 2 ന് വിറ്റഴിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഡിസംബർ 2 മുതലുള്ള എല്ലാ ചൊവ്വാഴ്ചയും ഉച്ചയ്ക്ക് രണ്ട് മണി മുതൽ ഫ്‌ളാഷ് സെയിൽ നടക്കും. രജിസ്റ്റർ ചെയ്യുന്നതിലൂടെ ഫ്‌ളാഷ് സെയിലിൽ പങ്കെടുക്കാൻ സാധിക്കും.