സൈനികരോട് വാട്‌സ്ആപ്പ് ഉപയോഗിക്കരുതെന്ന് കേന്ദ്രം

ആത്മവിശ്വാസം തകർക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിക്കുന്നതിനാൽ വാട്സ്ആപ്പ് ഉപയോഗിക്കരുതെന്ന് സൈനികർക്ക് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം. ബുധ്ഗാം വെടിവയ്പിനും മോഡിയുടെ കാശ്മീർ സന്ദർശനത്തിനും ശേഷമാണ് വാട്സ്ആപ്പ് വഴി സന്ദേശങ്ങൾ കൂടുതലായി പ്രചരിക്കുന്നത്.
 | 

സൈനികരോട് വാട്‌സ്ആപ്പ് ഉപയോഗിക്കരുതെന്ന് കേന്ദ്രം
ന്യൂഡൽഹി:
ആത്മവിശ്വാസം തകർക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിക്കുന്നതിനാൽ വാട്‌സ്ആപ്പ് ഉപയോഗിക്കരുതെന്ന് സൈനികർക്ക് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം. ബുധ്ഗാം വെടിവയ്പിനും മോഡിയുടെ കാശ്മീർ സന്ദർശനത്തിനും ശേഷമാണ് വാട്‌സ്ആപ്പ് വഴി സന്ദേശങ്ങൾ കൂടുതലായി പ്രചരിക്കുന്നത്.

ബുദ്ഗാമിൽ രണ്ടു പ്രദേശവാസികൾ വെടിയേറ്റ് മരിക്കാനിടയായത് മോഡി രാഷ്ട്രീവൽകരിക്കാൻ ശ്രമിക്കുകയാണെന്ന പ്രതിപക്ഷ ആരോപണമാണ് സന്ദേശങ്ങളിലൂടെ പ്രചരിക്കപ്പെടുന്നത്. ഇത്തരം സന്ദേശങ്ങൾ കെട്ടിച്ചമച്ചതാണെന്നും ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും കമാൻഡർ ജനറൽ ഉത്തരവിട്ടിട്ടുണ്ട്. ഉറി പ്രവിശ്യയിൽ 11 പോലീസുകാരും സൈനികരും മരിച്ചതിനെ കുറിച്ചും സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്.

സൈബർ ലോകത്തിലൂടെ ശത്രുക്കളുടെ മനശാസ്ത്രപരമായ ആക്രമണമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. വാട്‌സ് ആപ്പിന്റെ സെർവറുകൾ അമേരിക്കയിലായത് കൊണ്ട് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ പ്രയാസമാക്കുന്നുണ്ട്.