പുതിയ ജിയോണിയുടെ 4ജി ഫോണുകൾ ഇന്ത്യയിലേക്ക്
ചൈനീസ് ഹാന്റ്സെറ്റ് നിർമാതാക്കളായ ജിയോണിയുടെ നാല് 4ജി സ്മാർട്ട് ഫോണുകൾ ഇന്ത്യയിലെത്തുന്നു. 10,000 രൂപയ്ക്ക് മുകളിൽ വിലയുള്ള ഫോണുകളാണിവയെല്ലാം. നൂതന സാങ്കേതിക വിദ്യകൾക്കും മാർക്കറ്റിലെ പ്രവണതകൾക്കുമനുസരിച്ച് പുതിയ ഡിവൈസുകൾ ഇറക്കുന്ന നയത്തിന്റെ ഭാഗമായാണ് പുതിയ 4ജി ഫോണുകളും ഇറക്കുന്നതെന്ന് ജിയോണി സ്മാർട്ട്ഫോൺസ് ഇന്ത്യ ഹെഡ് അരവിന്ദ് ആർ വോഹ്ര പറയുന്നു.
ഇതിൽ ജിയോണി പി5 എൽ എൽടിഇയുടെ വില 10,000 രൂപയാണ്. 1.2 ജിഗാഹെർട്സ് ക്വാഡ്കോർ പ്രൊസസ്സർ, ആൻഡ്രോയ്ഡ് കിറ്റ് കാറ്റ് ഓപറേറ്റിംഗ് സിസ്റ്റം, 1 ജിബി റാം, 8 ജിബി ഇന്റേണൽ മെമ്മറി, 128 ജിബി വരെ എക്സ്പാൻഡ് ചെയ്യാനുള്ള സൗകര്യം, 5 എംപി റിയർ ക്യാമറ, 1800 എംഎഎച്ച് ബാറ്ററി തുടങ്ങിയവ ഇതിന്റെ പ്രത്യേകതകളാണ്.
മറ്റൊരു ഫോണായ ജിയോണി വി6എൽ എൽടിഇക്ക് 15,000 രൂപയാണ് വില. 5 ഇഞ്ച് ഡിസ്പ്ലേ, 1.2 ജിഗാഹെർട്സ് ക്വാഡ്കോർ പ്രോസസ്സർ, ആൻഡ്രോയ്ഡ് കിറ്റ് കാറ്റ് ഓപറേറ്റിംഗ് സിസ്റ്റം, 1 ജിബി റാം, 8ജിബി ഇന്റേണൽ മെമ്മറി, 128 ജിബി വരെ എക്സ്പാൻഡ് ചെയ്യാനുള്ള സൗകര്യം, 8 എംപി റിയർ ക്യാമറ, 1950 എംഎഎച്ച് ബാറ്ററി തുടങ്ങിയവ ഇതിന്റ സവിശേഷതകളാണ്.
മൂന്നാമത്തെ ഫോണാണ് ജിയോണി ഇലൈഫ് എസ് 5.1. 4.8 ഇഞ്ച് ഡിസ്പ്ലേ, 1.7ജിഗാഹെർട്സ് ഒക്ടാ കോർ പ്രൊസസ്സർ, 1 ജിബി റാം, 16 ജിബി മെമ്മറി, 8 എംപി റിയർ ക്യാമറ, 2050 എംഎച്ച് ബാറ്ററി എന്നിവ ഇതിലുണ്ട്.
നാലാമത്തെ മോഡലായ ജിയോണി പി4 എസ്. എയർടെല്ലും എയർസെല്ലും ചേർന്നാണ് അവതരിപ്പിക്കുന്നത്.