ഗൂഗിളിന്റെ നെക്‌സസ് ടാബ്ലറ്റ് വരുന്നു; എച്ച്ടിസിയുടെ പങ്കാളിത്തത്തോടെ

ഗൂഗിളിന്റെ നെക്സസ് ടാബ്ലറ്റ് വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. എച്ച്ടിസിയുടെ പങ്കാളിത്തത്തോടെയായിരിക്കും ഇത് പുറത്തിറങ്ങുക. നെക്സസ് 9 എന്നാണ് ടാബ്ലറ്റിന്റെ പേര്. 8.9 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഇതിനുള്ളത്. ഗൂഗിളിന്റെ ഏറ്റവും പുതിയ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആൻഡ്രോയ്ഡ് 5.0 ലോലിപോപ്പിലാണിത് പ്രവർത്തിക്കുക.
 | 
ഗൂഗിളിന്റെ നെക്‌സസ് ടാബ്ലറ്റ് വരുന്നു; എച്ച്ടിസിയുടെ പങ്കാളിത്തത്തോടെ

ഗൂഗിളിന്റെ നെക്‌സസ് ടാബ്ലറ്റ് വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. എച്ച്ടിസിയുടെ പങ്കാളിത്തത്തോടെയായിരിക്കും ഇത് പുറത്തിറങ്ങുക. നെക്‌സസ് 9 എന്നാണ് ടാബ്ലറ്റിന്റെ പേര്. 8.9 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. ഗൂഗിളിന്റെ ഏറ്റവും പുതിയ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആൻഡ്രോയ്ഡ് 5.0 ലോലിപോപ്പിലാണിത് പ്രവർത്തിക്കുക. പുതിയ മെറ്റീരിയൽ ഡിസൈനാണ് ആൻഡ്രോയ്ഡ് ലോലിപോപ്പിന്റെ ഏറ്റവും സവിശേഷമായ കാര്യം. മൊബൈലിലും വെബിലും സവിശേഷമായ അനുഭവം പ്രദാനം ചെയ്യാൻ ഇതിന് കഴിവുണ്ട്. 64 ബിറ്റ് എൻവിദിയ ടെഗ്ര കെ 1 പ്രോസസ്സറാണ് ഈ ടാബ്ലറ്റിന്റെ ഹൃദയമായി വർത്തിക്കുന്നത്. ഇത് 2.3 ജിഗാ ഹെർട്‌സാണ്. ഗൂഗിൾ ഡിസൈൻ ചെയ്ത കീബോർഡ് ഫോളിയോ നെക്‌സസ് 9നൊപ്പം മാഗ്‌നറ്റിക്കലായി അറ്റാച്ച് ചെയ്തിട്ടുണ്ട്. വിവിധ ആംഗിളുകളിൽ ടൈപ്പ് ചെയ്യാൻ ഈ കീബോർഡിലൂടെ സാധിക്കും.
മൂന്ന് വ്യത്യസ്തമായ വേരിയന്റുകളിലാണ് നെക്‌സസ് 9 ടാബ്ലററ് എത്തുന്നത്. കറുപ്പിലോ വെളുപ്പിലോ ആണ് ഈ ടാബ്ലററ് എത്തുകയെന്നും റിപ്പോർട്ടുണ്ട്. നാളെ മുതൽ(ഒക്ടോബർ 17) ഇതിന്റെ പ്രീപ്രൊഡക്ഷൻ ഓർഡർ സ്വീകരിച്ചു തുടങ്ങും. നവംബറിൽ വിപണിയിൽ എത്തുമെന്നാണറിയുന്നത്.