ട്വിറ്ററിലൂടെ ഇനി പാട്ടും കേൾക്കാം

സംഗീത പ്രേമികൾക്കൊരു സന്തോഷ വാർത്ത. ട്വിറ്ററിലൂടെ ഇനി പാട്ടും കേൾക്കാം. എന്നാൽ അതിനായി സ്മാർട്ട് ഫോൺ വേണമെന്ന് മാത്രം.
 | 

ട്വിറ്ററിലൂടെ ഇനി പാട്ടും കേൾക്കാം
സംഗീത പ്രേമികൾക്കൊരു സന്തോഷ വാർത്ത. ട്വിറ്ററിലൂടെ ഇനി പാട്ടും കേൾക്കാം. എന്നാൽ അതിനായി സ്മാർട്ട് ഫോൺ വേണമെന്ന് മാത്രം. സ്മാർട്ട് ഫോണിൽ ട്വിറ്റർ ഉപയോഗിക്കുന്നവർക്കാണ് സംഗീതം ആസ്വദിക്കാനുള്ള പ്രത്യേക ആപ്ലളിക്കേഷൻ ട്വിറ്റർ അവതരിപ്പിച്ചത്.  സൗണ്ട്ക്ലൗഡുമായി സഹകരിച്ചാണ് ട്വിറ്റർ ഉപഭോക്താക്കളിലേക്ക് സംഗീതം എത്തിക്കുന്നത്. സൗണ്ട് ക്ലൗഡ് തയ്യാറാക്കിയ ഓഡിയോ കാർഡ് എന്ന സേവനം വഴിയാകും ഇത് നടപ്പിലാവുക. ഇതിലൂടെ ഐ.ഒ.എസ്, ആൻഡ്രോയിഡ് മൊബൈൽ ഉപഭോക്താക്കൾക്ക് പാട്ടുകൾ തിരയാനും കേൾക്കാനുമാകും. ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയോ, തിരയുകയോ ചെയ്യുമ്പോഴെല്ലാം പാട്ട് കേൾക്കാൻ സാധിക്കും എന്നതും പ്രത്യേകതയാണ്. തുടക്കത്തിൽ പരീക്ഷണമെന്നൊണം കുറച്ച് ആളുകളുലേക്കും ഭാവിയിൽ കൂടുതൽ ആളുകളിലേക്കും ഈ സേവനം എത്തിക്കാനാണ് ട്വിറ്ററിന്റെ തീരുമാനം.