എച്ച്ടിസി ഫോണിന് 12 ലക്ഷം പ്രീ ഓർഡർ

എച്ച്ടിസി ഡിസൈൽ 820എസിന് ചൈനയിൽ മുൻകൂട്ടി ബുക്ക് ചെയ്തവരുടെ എണ്ണം 1.26 ദശലക്ഷം കവിഞ്ഞതായി എച്ച്ടിസി ചൈന വെളിപ്പെടുത്തി. ബുധനാഴ്ച വൈകീട്ട് 6.30 വരെയുള്ള കണക്കാണിത്. ഓൺലൈൻ വിൽപന ആരംഭിക്കുമ്പോൾ എച്ച്ടിസി ഡിസൈർ 820ന്റെ വെറും അരലക്ഷം യൂണിറ്റുകൾ മാത്രമെ ലഭ്യമുള്ളൂ എന്നാണ് കമ്പനി വ്യക്തമാക്കിയിരുന്നത്.
 | 

എച്ച്ടിസി ഫോണിന് 12 ലക്ഷം പ്രീ ഓർഡർ
എച്ച്ടിസി ഡിസൈർ 820എസിന് ചൈനയിൽ മുൻകൂട്ടി ബുക്ക് ചെയ്തവരുടെ എണ്ണം 1.26 ദശലക്ഷം കവിഞ്ഞതായി എച്ച്ടിസി ചൈന വെളിപ്പെടുത്തി. ബുധനാഴ്ച വൈകീട്ട് 6.30 വരെയുള്ള കണക്കാണിത്. ഓൺലൈൻ വിൽപന ആരംഭിക്കുമ്പോൾ എച്ച്ടിസി ഡിസൈർ 820ന്റെ വെറും അരലക്ഷം യൂണിറ്റുകൾ മാത്രമെ ലഭ്യമുള്ളൂ എന്നാണ് കമ്പനി വ്യക്തമാക്കിയിരുന്നത്.

ഇക്കഴിഞ്ഞ സെപ്റ്റംബറിൽ എച്ച്ടിസി ലോഞ്ച് ചെയ്ത ഡിസൈർ 820ന്റെ വേരിയന്റാണ് പുതിയ ഫോൺ. എന്നാൽ ചൈനയിൽ മാത്രമെ ഈ ഫോൺ ഇപ്പോൾ ലഭ്യമാകുകയുള്ളൂ. മറ്റുള്ള മേഖലകളിൽ ഇത്  എപ്പോഴാണ് ലഭിക്കുകയെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഈ മാസമാദ്യം തങ്ങളുടെ വെയ്ബു അക്കൗണ്ടിലൂടെയാണ് എച്ചടിസി ഡിസൈർ 820 എസ് പ്രഖ്യാപിച്ചത്.

ഏറെക്കൂറെ ഡിസൈർ 820നോട് സാമ്യം പുലർത്തുന്ന ഫോണാണ് ഡിസൈർ 820 എസും. ഇതിൽ 4ജി എൽടിഇ കണക്ടിവിറ്റിയും മാലി ടി 760 ജിപിയുവും സഹിതമുള്ള 64 ബിറ്റ് 1.7 ജിഗാഹെർട്‌സ് ഒക്ട കോർ മീഡിയടെക്ക് എംടി 6752 പ്രൊസസ്സറാണുള്ളത്. എന്നാൽ ഡിസൈർ 820ൽ  64 ബിറ്റ് ഒക്ട കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൻ 615 എസ്ഒസി ( 1.5 ജിഗാഹെർട്‌സ് ക്വാഡ്‌കോർ പ്ലസ് 1.0 ജിഗാഹെർട്‌സ് ക്വാഡ് കോർ) ആണുള്ളത്. ഒക്ടാ കോർ മീഡിയടെക്ക് എസ്ഒസി 2 ജിബി റാമിലൂടെ കൂട്ടിയോജിപ്പിച്ചതായി കാണാം.

ഡ്യൂവൽ സിം സൗകര്യമുള്ള എച്ച്ടിസി ഡിസൈർ 820 എസ് ആൻഡ്രോയ്ഡ് 4.4 കിറ്റ്കാറ്റിലാണ് പ്രവർത്തിക്കുന്നത്. ഇതിന് 5.5 ഇഞ്ച് എച്ച്ഡി ( 720 ഇന്റു 1280 പിക്‌സൽസ്)  ഡിസ്‌പ്ലേയാണുള്ളത്. എൽഇഡി ഫ്‌ലാഷ് സഹിതമുള്ള 13 എംപി റിയർക്യാമറ, എട്ട് എംപി ഫ്രന്റ് ക്യാമറ എന്നിവയുണ്ട്. ഡിസൈർ 820 എസിലെ 16ജിബി ഇന്റേണൽ മെമ്മറി മൈക്രോ എസ്ഡി കാർഡിലൂടെ  128 ജിബി വരെ എക്‌സ്പാൻഡ് ചെയ്യാം. വൈഫൈ, എഫ്എം റേഡിയോ, ബ്ലൂടൂത്ത്, ജിപിആർഎസ്/ ഇഡിജിഇ, ജിപിഎസ്/ എജിപിഎസ്, 3ജി, 4ജി എൽടിഇ എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും ഇതിലുണ്ട്.