പോക്കറ്റിൽ ഒതുങ്ങുന്ന കമ്പ്യൂട്ടർ വെറും 8999 രൂപയ്ക്ക്

ന്യൂയോർക്ക്: മൈക്രോസോഫ്റ്റുമായി ചേർന്ന് ആദ്യ സ്റ്റിക് ഡിവൈസ് പേഴ്സണൽ കമ്പ്യൂട്ടർ പുറത്തിറക്കിയിരിക്കുകയാണ് ഐബോൾ. സ്പ്ലെൻഡോ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. മിനി കമ്പ്യൂട്ടറായ ഇതിനെ ഉപയോഗിച്ച് സാധാരണ ടി.വിയെ സ്മാർട്ട് ടിവിയായും പേഴ്സണൽ കമ്പ്യൂട്ടറായും മാറ്റാനാകും. ഓൺലൈനിലും ടിവി റീട്ടൈൽ സ്റ്റേറുകളിലുമാണ് സ്പ്ലെൻഡോ വിപണിയിലെത്തുന്നത്. രാജ്യത്തുടനീളം അടുത്ത മാസം ഇത് വിപണിയിലെത്തും. വെറും 8999 രൂപയാണ് ഇതിന്റെ വില.
പോക്കറ്റിൽ കൊണ്ടുനടക്കാനാകുന്ന ഇതിൽ ഇന്റൽ ആറ്റം ക്വാഡ് കോർ പ്രൊസസർ ആണ് ഉപയോഗിച്ചിരിക്കുന്നത്. 32 ജിബി സ്റ്റോറേജുളള സ്പ്ലെൻഡോയ്ക്ക് രണ്ട് ജിബി റാമുമുണ്ട്. ടി.വിയുടെ എച്ച്.ഡി.എം.ഐ ഇൻപുട്ടിലേക്ക് കണക്ട് ചെയ്താൽ പൂർണ പേഴ്സണൽ കമ്പ്യൂട്ടറായി ഉപയോഗിക്കാം.
എച്ച്.ഡി ഗ്രാഫിക്സ്, മൾട്ടി ചാനൽ ഡിജിറ്റൾ ഓഡിയോ, മൈക്രോ എസ്.ഡി കാർഡ് സ്ലോട്ട്, യു.എസ.്ബി പോർട്ട്, മൈക്രോ യു.എസ്.ബി പോർട്ട് വൈഫൈ, ബ്ലൂടൂത്ത് 4.0 എന്നിവയാണ് ഇതിന്റെ മറ്റ് ചില മുഖ്യ സവിശേഷതകൾ.