അക്വാ 3ജി മിനി, അക്വാ ടി 4, അക്വാ ടി 5; ഇന്റക്‌സിന്റെ പുതിയ സ്മാർട്ട്‌ഫോണുകൾ

പുതിയ അക്വാ സീരീസിലുള്ള മൂന്ന് ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകൾ ഇന്റക്സ് ലോഞ്ച് ചെയ്തു. അക്വാ 3ജി മിനി, അക്വാ ടി 4, അക്വാ ടി 5 എന്നിവയാണവ. ഇവയെല്ലാം ഡ്യുവൽ സിം ഫെസിലിറ്റിയുള്ള ഫോണുകളാണ്. ഇവ മൂന്നും ഇപ്പോൾ കമ്പനിയുടെ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 3370 രൂപയാണ് ഇതിൽ അക്വാ 3ജി മിനിയുടെ വില. മറ്റു രണ്ടുഫോണുകളുടെയും വില 3120 രൂപയാണ്. എന്നാൽ ഈ മൂന്ന് ഫോണുകളും എപ്പോഴാണ് വിപണയിലെത്തുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാൽ അടുത്ത ദിവസങ്ങളിൽ ഇതു സംബന്ധിച്ച സ്ഥിരീകരണം ഇന്റക്സ് നടത്തുമെന്നാണ് കരുതുന്നത്.
 | 

അക്വാ 3ജി മിനി, അക്വാ ടി 4, അക്വാ ടി 5; ഇന്റക്‌സിന്റെ പുതിയ സ്മാർട്ട്‌ഫോണുകൾ
പുതിയ അക്വാ സീരീസിലുള്ള മൂന്ന് ആൻഡ്രോയ്ഡ് സ്മാർട്ട്‌ഫോണുകൾ ഇന്റക്‌സ് ലോഞ്ച് ചെയ്തു. അക്വാ 3ജി മിനി, അക്വാ ടി 4, അക്വാ ടി 5 എന്നിവയാണവ. ഇവയെല്ലാം ഡ്യുവൽ സിം ഫെസിലിറ്റിയുള്ള ഫോണുകളാണ്. ഇവ മൂന്നും ഇപ്പോൾ കമ്പനിയുടെ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 3370 രൂപയാണ് ഇതിൽ അക്വാ 3ജി മിനിയുടെ വില. മറ്റു രണ്ടുഫോണുകളുടെയും വില 3120 രൂപയാണ്. എന്നാൽ ഈ മൂന്ന് ഫോണുകളും എപ്പോഴാണ് വിപണയിലെത്തുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാൽ അടുത്ത ദിവസങ്ങളിൽ ഇതു സംബന്ധിച്ച സ്ഥിരീകരണം ഇന്റക്‌സ് നടത്തുമെന്നാണ് കരുതുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ അക്വാ 3ജി മിനി 3ജിയെ സപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ അക്വാ ടി 4ഉം അക്വാ ടി 5ഉം 2ജി( ജിപിആർഎസ്/ ഇഡിജിഇ) യെ മാത്രമെ സപ്പോർട്ട് ചെയ്യുന്നുള്ളൂ. മൂന്നു ഫോണുകളും ആൻഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റിലാണ് റൺ ചെയ്യുന്നത്. ഇവയ്ക്ക് 3.5 ഇഞ്ച് എച്ച് വിജിഎ(320 ഇന്റു 480 പിക്‌സൽസ്) ഡിസ്‌പ്ലേയാണുള്ളത്.

അക്വാ ടി4ഉം ടി5ഉം 1.3 ജിഗാഹെർട്‌സ് ഡ്യൂവൽ കോർ മീഡിയാ ടെക്ക് (എംടി 6571) പ്രൊസസ്സറിലാണ് പ്രവർത്തിക്കുന്നത്. ഇവയ്ക്ക് 256 എംബി റാമാണുള്ളത്. എന്നാൽ അക്വാ 3ജി മിനിക്ക് 1.3ജിഗാഹെർട്‌സ് ഡ്യൂവൽ കോർ മീഡിയാ ടെക്ക് (എംടി 6572) പ്രൊസസ്സറാണുള്ളത്. കൂടാതെ 256 എംബി റാമുമുണ്ട്. ഇവ മൂന്നിനും 512 എംബി റോമും 16 എംബി ഇൻബിൽറ്റ് സ്‌റ്റോറേജുമുണ്ട്. മൈക്രോ എസ്ഡി കാർഡിലൂടെ ഇത് 32 ജിബി വരെ എക്‌സ്പാൻഡ് ചെയ്യാം. ഇവയ്ക്ക് എൽഇഡി ഫഌഷോടു കൂടിയ രണ്ട് മെഗാപിക്‌സൽ റിയർ ഓട്ടോ ഫോക്കസ് ക്യാമറയും 0.3 മെഗാപിക്‌സൽ ഫ്രെന്റ് ഫേസിംഗ് ക്യാമറയുമുണ്ട്.

അക്വാ ടി 4നും ടി5നും 1400 എംഎഎച്ച് ബാറ്ററിയാണുള്ളത്. ഇതിലൂട നാല് മണിക്കൂർ സംസാരിക്കാനാകും. 180 മണിക്കൂർ സ്റ്റാൻഡ് ബൈ ടൈമും ഉണ്ട്. എന്നാൽ അക്വാ 3ജിക്ക് 1300 എംഎച്ച് ബാറ്ററിയാണുള്ളത്. അഞ്ച് മണിക്കൂർ സംസാരസമയവും 180 മണിക്കൂർ സ്റ്റാൻഡ് ബൈ ടൈമും ഇതിലൂടെ ലഭിക്കും. വൈഫൈ, ബ്ലൂടൂത്ത്, മൈക്രോ യുഎസ്ബി, ജിപിഎസ്, ജിപിആർഎസ്/ഇഡിജിഇ തുടങ്ങിയവ ഇവയുടെ പൊതുവായ കണക്ടിവിറ്റി ഓപ്ഷനുകളാണ്.