ഇന്റക്‌സിന്റെ ‘അക്വാ ഐ 5 ഒക്ടാ’ സ്മാർട്ട് ഫോൺ പുറത്തിറക്കി
അക്വാ ഐ5 എച്ച്ഡിക്കും അക്വാ ഐ5 മിനിക്കും ശേഷം ഇന്റക്സിന്റെ പുതിയ സ്മാർട്ട് ഫോണായ അക്വാ ഐ5 ഒക്ടാ സ്മാർട്ട്ഫോൺ ഇന്ത്യയിൽ പുറത്തിറക്കി. ആമസോൺ ഇന്ത്യയിലൂടെ മാത്രമേ ഇത് പർച്ചേസ് ചെയ്യാനാകൂ. 7,499 രൂപയാണ് വില.
1.4 ജിഗാഹെർട്‌സിലുള്ള ഒക്ടാ കോർ മീഡിയാടെക്ക് പ്രൊസസ്സാണിത്. ഇതിന്റെ ചിപ്‌സെറ്റിനാണ് ഏറെ പ്രത്യേകതകളുള്ളത്. ബ്ലാക്ക്, ബ്ലൂ, വൈറ്റ് കളർ വേരിയന്റുകളിലാണീ ഫോൺ ലഭിക്കുന്നത്. ഡ്യൂവൽ സിം (ജിഎസ്എം പ്ലസ് ജിഎസ്എം) ഫെസിലിറ്റിയുള്ള ഫോണാണിത്. ആൻഡ്രോയ്ഡ് 4.4 കിറ്റ്കാറ്റിലാണിത് പ്രവർത്തിക്കുന്നത്.
ഇതിന് 5 ഇഞ്ച് ക്യുഎച്ച്ഡി (540 x 960 പിക്‌സൽസ്) റസല്യൂഷനിലുള്ള ഡിസ്‌പ്ലേയാണുള്ളത്. 1 ജിബി റാം ഫോണിന് കരുത്ത് പകരുന്നു. ഇതുകൂടാതെ 8 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമുണ്ട്. മൈക്രോ എസ്ഡി കാർഡിലൂടെ ഇത് 32 ജിബിക്ക് മുകളിൽ ഉയർത്താനുമാകും. എൽഇഡി ഫ്‌ലാഷ് സഹിതമുള്ള 13 മെഗാപിക്‌സൽ ഓട്ടോഫോക്കസ് റിയർക്യാമറ, 5 മെഗാപിക്‌സൽ ഫ്രന്റ് ക്യാമറ എന്നിവയും ഇതിലുണ്ട്. 3ജി, ജിപിആർഎസ്/ ഇഡിജിഇ, വൈഫൈ 802.11 b/g/n , മൈക്രോ യുഎസ്ബി, ബ്ലൂടൂത്ത് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും ഇതിലുണ്ട്. 2000 എംഎഎച്ച് ബാറ്ററിയാണിതിലുള്ളത്.