കാർബൺ എസ്ടി 72 ടാബ്ലറ്റ് വരുന്നു

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം കാർബണിൽ നിന്ന് പുതിയ ടാബ്ലറ്റ് വരുന്നു. കമ്പനിയുടെ വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച അറിയിപ്പുള്ളത്. എസ്ടി 72 എന്ന പുതിയ ടാബ്ലറ്റ് ഇ കോമേഴ്സ് സൈറ്റുകളിൽ നിന്ന് 6248 രൂപയ്ക്ക് വാങ്ങാം.
 | 

കാർബൺ എസ്ടി 72 ടാബ്ലറ്റ് വരുന്നു
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം കാർബണിൽ നിന്ന് പുതിയ ടാബ്ലറ്റ് വരുന്നു. കമ്പനിയുടെ വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച അറിയിപ്പുള്ളത്. എസ്ടി 72 എന്ന പുതിയ ടാബ്ലറ്റ് ഇ കോമേഴ്‌സ് സൈറ്റുകളിൽ നിന്ന് 6248 രൂപയ്ക്ക് വാങ്ങാം.

ഡ്യൂവൽ സിം സൗകര്യമുള്ള വോയ്‌സ് കാളിംഗ് ടാബ്ലറ്റാണ് എസ്ടി 72. ഏഴ് ഇഞ്ച് ഡിസ്‌പ്ലേയുളള ഇതിന് 1.3 ജിഗാഹെർട്‌സ് ഡ്യൂവൽ കോർ പ്രൊസസ്സാറാണ് കരുത്ത് പകരുന്നത്. ആൻഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റിൽ പ്രവർത്തിക്കുന്ന ടാബ്ലറ്റാണിത്. 512  എംബി റാം, 4 ജിബി ബിൽറ്റ് ഇൻ സ്റ്റോറേജ് എന്നിവയുള്ള ടാബ്ലറ്റിന്റെ സ്റ്ററേജ് കപ്പാസിറ്റി മൈക്രോ എസ്ഡി കാർഡിലൂടെ 32 ജിബിവരെ ഉയർത്താനും സാധിക്കും.

3.2 മെഗാപിക്‌സലുള്ള റിയർ ക്യാമറയും ഫ്രന്റ് ക്യാമറയും കാർബൺ എസ്ടി 72ൽ ഉണ്ട്. 2800 എംഎഎച്ച് ബാറ്ററിയുള്ള ടാബ്ലറ്റ് അഞ്ച് മണിക്കൂർ സംസാര സമയം ഉറപ്പ് നൽകുന്നു. 3ജി, ബ്ലൂടൂത്ത്, മൈക്രോ യുഎസ്ബി, ജിപിഎസ്, എഫ്.എം റേഡിയോ, ഇൻഫ്രാറെഡ്, വൈഫൈ802 എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും ഇതിലുണ്ട്. വൈറ്റ്, ബ്ലാക്ക്,  ്രേഗ എന്നീ മൂന്ന് കളർ വേരിയന്റുകളിലാണ് ടാബ്ലറ്റ് ലഭിക്കുന്നത്. ആമസോൺ ഇന്ത്യ, സ്‌നാപ്ഡീൽ എന്നീ സൈറ്റുകളിലാണ് ടാബ്ലറ്റ് ലഭിക്കുന്നത്.