ചുംബന സംഗമം: ആൻഡ്രോയ്ഡ് ആപ്പുമായി സ്റ്റാർട്ടപ്പ് കമ്പനി

എറണാകുളം മറൈൻ ഡ്രൈവിൽ നാളെ നടക്കാനിരിക്കുന്ന ചുംബന സംഗമത്തേക്കുറിച്ചുള്ള നിലപാടുകൾ അറിയിക്കാൻ സഹായിക്കുന്ന മൊബൈൽ ആപ്പുമായി ഒരു സ്റ്റാർട്ടപ്പ് കമ്പനി. കളമശേരി സ്റ്റാർട്ടപ്പ് വില്ലേജിൽ ഇൻക്യൂബേറ്റ് ചെയ്തിട്ടുള്ള ഡിനിയോട് (dewneot)എന്ന സ്ഥാപനമാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ചുംബന സംഗമത്ത പിന്തുണക്കാനും എതിർക്കാനും ഇതിലൂടെ സാധിക്കും. എത്രപേർ ലൈക്ക് ചെയ്തെന്നും എത്ര പേർ ഡിസ് ലൈക്ക് ചെയ്തെന്നും എല്ലാവർക്കും അറിയാൻ കഴിയും വിധമാണ് ആപ്പ് സംവിധാനം ചെയ്തിരിക്കുന്നത്. സുഹൃത്തുക്കൾക്കും വേണ്ടപ്പെട്ടവർക്കും ചുംബനങ്ങൽ കൈമാറാനും ആപ്പ് സഹായിക്കുന്നു.
 | 
ചുംബന സംഗമം: ആൻഡ്രോയ്ഡ് ആപ്പുമായി സ്റ്റാർട്ടപ്പ് കമ്പനി


കൊച്ചി:
എറണാകുളം മറൈൻ ഡ്രൈവിൽ നാളെ നടക്കാനിരിക്കുന്ന ചുംബന സംഗമത്തേക്കുറിച്ചുള്ള നിലപാടുകൾ അറിയിക്കാൻ സഹായിക്കുന്ന മൊബൈൽ ആപ്പുമായി ഒരു സ്റ്റാർട്ടപ്പ് കമ്പനി. കളമശേരി സ്റ്റാർട്ടപ്പ് വില്ലേജിൽ ഇൻക്യൂബേറ്റ് ചെയ്തിട്ടുള്ള ഡിനിയോട് (dewneot) എന്ന സ്ഥാപനമാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ചുംബന സംഗമത്ത പിന്തുണക്കാനും എതിർക്കാനും ഇതിലൂടെ സാധിക്കും. എത്രപേർ ലൈക്ക് ചെയ്‌തെന്നും എത്ര പേർ ഡിസ് ലൈക്ക് ചെയ്‌തെന്നും എല്ലാവർക്കും അറിയാൻ കഴിയും വിധമാണ് ആപ്പ് സംവിധാനം ചെയ്തിരിക്കുന്നത്. സുഹൃത്തുക്കൾക്കും വേണ്ടപ്പെട്ടവർക്കും ചുംബനങ്ങൽ കൈമാറാനും ആപ്പ് സഹായിക്കുന്നു.

സമരത്തോട് അനുഭാവവും പ്രതിഷേധവും പുലർത്തുന്നവർക്ക് അവരുടെ ആശങ്ങൾ പങ്കുവക്കാനുള്ള പൊതു സ്ഥലം എന്ന നിലയിലാണ് ഇത് വികസിപ്പിച്ചതെന്ന് ഡിനിയോട് കോ ഫൗണ്ടർമാരായ ശിഖിനും ജാക്‌സണും പറയുന്നു. വിദേശങ്ങളിൽ ഉള്ളവർക്കും ഇതുമായി ബന്ധപ്പെട്ട നിലപാട് പങ്കിടാൻ ആപ്പ് സഹായകമാകും.

പൊതു സമൂഹത്തിന് ഇക്കാര്യത്തിലുള്ള അഭിപ്രായം എന്താണെന്ന് അറിയാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണമെന്ന ശിഖിൻ പറഞ്ഞു. ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ പല തരത്തിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്. എതിർത്തും അനുകൂലിച്ചും ആളുകൾ പോസ്റ്റുകൾ ഇടുന്നുണ്ട്. ഇവരിൽ എത്രപേർ പരിപാടിയെ അനുകൂലിക്കുന്നു, എത്രപേർ എതിർക്കുന്നു എന്ന് അറിയാൻ വഴികളില്ല. ഇക്കാര്യം മനസിലാക്കാൻ കഴിയുന്ന സോഷ്യൽ സർവ്വേയാണ് ആപ്പിന്റെ പ്രധാന ലക്ഷ്യമെന്നും ശിഖിൻ പറഞ്ഞു.

സന്ദീപ്, രോഹിത് എന്നിവർ കൂടി അടങ്ങിയ സംഘമാണ് ആപ്പിന്റെ പിന്നണിയിൽ പ്രവർത്തിച്ചത്. ‘കിസ് ഓഫ് ലവ്’ എന്നത് ദീർഘ കാലത്തേക്ക് നിലനിൽക്കുന്ന ഒരു പ്രസ്ഥാനം ആവുക എന്ന ലക്ഷ്യത്തോടെ ആപ്പിൽ ഭാവിയിൽ കൂടുതൽ പരിഷ്‌കാരങ്ങൾ കൊണ്ടുവരുമെന്നും സംഘം അറിയിച്ചു.

ഗൂഗിൾ പ്ലേ സ്‌റ്റോറിൽ ആപ്പുകളുടെ വിഭാഗത്തിൽ ‘Kiss of Love Cochin’ എന്ന് സേർച്ച് ചെയ്താൽ ലിങ്ക് ലഭിക്കും.

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.