ഫിലിപ്‌സിന്റെ ഐ 966 അറോറ ഫോണുകൾ പുറത്തിറക്കി

ഫിലിപ്സ് അവരുടെ ന്യൂ ഫ്ളാഗ്ഷിപ്പ് സ്മാർട്ട്ഫോണായ ഐ 966 അറോറ ഫോണുകൾ ചൈനയിൽ പുറത്തിറക്കി. ഏകദേശം 37,000 രൂപയാണ് ഇതിന്റെ വില. ചൈനയിലുടനീളം ഇതിപ്പോൾ ലഭ്യമാണ്. എന്നാൽ ചൈനക്ക് പുറത്ത് ഇവ എപ്പോഴാണ് ലഭ്യമാകുകയെന്ന് കമ്പനി അറിയിച്ചിട്ടില്ല.
 | 
ഫിലിപ്‌സിന്റെ ഐ 966 അറോറ ഫോണുകൾ പുറത്തിറക്കി

ഫിലിപ്‌സ് അവരുടെ ന്യൂ ഫ്‌ളാഗ്ഷിപ്പ് സ്മാർട്ട്‌ഫോണായ ഐ 966 അറോറ ഫോണുകൾ ചൈനയിൽ പുറത്തിറക്കി. ഏകദേശം 37,000 രൂപയാണ് ഇതിന്റെ വില. ചൈനയിലുടനീളം ഇതിപ്പോൾ ലഭ്യമാണ്. എന്നാൽ ചൈനക്ക് പുറത്ത് ഇവ എപ്പോഴാണ് ലഭ്യമാകുകയെന്ന് കമ്പനി അറിയിച്ചിട്ടില്ല.

എൽജി 3, സാംസങ് ഗ്യാലക്‌സി നോട്ട് 4 തുടങ്ങിയ ഫോണുകളിൽ മാത്രം കണ്ടു വന്നിരുന്ന ക്യൂഎച്ച്ഡി ഡിസ്‌പ്ലേയാണ് അറോറയുടെ മുഖ്യ സവിശേഷത. അതിന് പുറമെ സാംസങിന്റെ ഫ്‌ളാഗ്ഷിപ്പ് ഗ്യാലക്‌സി എസ് 5ലുള്ളതു പോലെയുള്ള ഫിംഗർപ്രിന്റ് സ്‌കാനറും ഈ ഫിലിപ്‌സ് ഫോണിലുണ്ട്. പുതിയ യുൻ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണിത് പ്രവർത്തിക്കുന്നത്. ഈ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗപ്പെടുത്തിയ ആദ്യ ഫിലിപ്‌സ് ഫോണുമാണിത്. ആൻഡ്രോയ്ഡിൽ അധിഷ്ഠിതമായാണിത് പ്രവർത്തിക്കുന്നത്.

ക്വാഡ് കോർ ക്വവൽകോം സ്‌നാപ്ഡ്രാഗൺ 801 പ്രൊസസ്സറാണീ ഫോണിന് കരുത്ത് പകരുന്നത്. 3ജിബി റാം, കോർണിംഗ് ഗ്ലാസ് പ്രൊട്ടക്ഷനോടു കൂടിയ 5.5 ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ( 1440 ഇന്റു 2560 പിക്‌സൽസ്), 32 ജിബി ഇൻബിൽറ്റ് സ്‌റ്റോറേജ്, സോണി ഐഎംഎക്‌സ് 220 എക്‌സ്‌മോർ ആർഎസ് ബിഎസ്‌ഐ സെൻസറോടു കൂടിയ 20.7 മെഗാപിക്‌സൽ റിയർ ക്യാമറ, എൽഇഡി ഫ്‌ളാഷ് ഓൺബോർഡ്, 8 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ, 3000  എംഎഎച്ച് ബാറ്ററി തുടങ്ങിയവ ഇതിന്റെ സവിശേഷതകളാണ്.

4.0 ബ്ലൂടൂത്ത്, വൈഫൈ, മൈക്രോ യുഎസ്ബി, 3ജി, 4ജി എൽടിഇ തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകൾ അറോറ ഫോണിലുണ്ട്.