ഐറിസ് 401; ലാവയുടെ പുതിയ ബഡ്ജറ്റ് ഫോൺ

ലാവയുടെ പുതിയ ബഡ്ജറ്റ് ഫോണായ ഐറിസ് 401 വരുന്നു. ഈ ഫോൺ ഇപ്പോൾ കമ്പനിയുടെ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇതിന്റെ വിലയെത്രയാണെന്നോ എപ്പോഴാണ് വിപണിയിലെത്തുകയെന്നോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഡ്യൂവൽ സിം സൗകര്യമുള്ള ഐറിസ് 401 ആൻഡ്രോയ്ഡ് 4.2 ജെല്ലി ബീനിലാണ് പ്രവർത്തിക്കുന്നത്. 4 ഇഞ്ച് ഡബ്ല്യൂവിജിഎ( 480 x 800 പിക്സൽ) ടിഎഫ്ടി എൽസിഡി ഡിസ്പ്ലേയാണ് ഇതിനുള്ളത്. 1.3 ജിഗഹെർട്സ് ഡ്യൂൽ കോർ പ്രൊസസ്സറാണ് ഫോണിന് കരുത്തേകുന്നത്. 256 എംബി റാമും ഇതിനുണ്ട്.
ലാവ ഐറിസ് 401ന്റെ ബിൽറ്റ് ഇൻ സ്റ്റോറേജ് 512 എംബിയാണ്. മൈക്രോ എസ്ഡി കാർഡിലൂടെ സ്റ്റോറേജ് 32 ജിബിയായി എക്സ്പാൻഡ് ചെയ്യാനുമാകും. 3 മെഗാപിക്സൽ റിയർ ക്യാമറ, വിജിഎ ഫ്രന്റ് ക്യാമറ എന്നിവയും ഇതിനെ സമ്പന്നമാക്കുന്നു.
ജിപിആർഎസ്/ ഇഡിജിഇ, വൈഫൈ802.11b/g/n, മൈക്രോയുഎസ്ബി, ബ്ലൂടൂത്ത് വി3.0, 3.5 ഓഡിയോ ജാക്ക് എന്നിവ ഈ ഫോണിന്റെ കണക്ടിവിറ്റി ഓപ്ഷനുകളാണ്. 1450 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് ഊർജമേകുന്നത്. ഇതിലൂടെ 2ജിയിൽ 9 മണിക്കൂർ 40 മിനുറ്റ് ടാക്ക്ടൈം ലഭിക്കും.