ലാവയുടെ ഐറിസ് ഫ്യൂൽ 50 വിപണിയിൽ

ലാവയുടെ പുതിയ സ്മാർട്ട്ഫോണായ ഐറിസ് ഫ്യൂൽ 50 ലോഞ്ച് ചെയ്തു. കമ്പനിയുടെ പുതിയ ഐറിസ് ഫ്യൂൽ റേഞ്ചിൽ പുറത്തിറങ്ങിയ ഈ ഫോണിന് 7,799 രൂപയാണ് വില. കറുത്ത നിറത്തിലുള്ള ഈ ഫോൺ ഇന്ന് മുതൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായിത്തുടങ്ങി. പുതിയ ഐറിസ് ഫ്യൂൽ സീരീസിൽ കൂടുതൽ സ്മാർട്ട്ഫോണുകൾ പുറത്തിറക്കുമെന്ന കാര്യം കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ശക്തമായ ബാറ്ററി ലൈഫാണ് ഇത്തരം ഫോണുകളുടെ പ്രധാന സവിശേഷതകളിലൊന്ന്.
 | 

ലാവയുടെ ഐറിസ് ഫ്യൂൽ 50 വിപണിയിൽ
ലാവയുടെ പുതിയ സ്മാർട്ട്‌ഫോണായ ഐറിസ് ഫ്യൂൽ 50 ലോഞ്ച് ചെയ്തു. കമ്പനിയുടെ പുതിയ ഐറിസ് ഫ്യൂൽ റേഞ്ചിൽ പുറത്തിറങ്ങിയ ഈ ഫോണിന് 7,799 രൂപയാണ് വില. കറുത്ത നിറത്തിലുള്ള ഈ ഫോൺ ഇന്ന് മുതൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായിത്തുടങ്ങി. പുതിയ ഐറിസ് ഫ്യൂൽ സീരീസിൽ കൂടുതൽ സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കുമെന്ന കാര്യം കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ശക്തമായ ബാറ്ററി ലൈഫാണ് ഇത്തരം ഫോണുകളുടെ പ്രധാന സവിശേഷതകളിലൊന്ന്.

3000 എംഎഎച്ച് ബാറ്ററിയാണ് ലാവ ഐറിസ് ഫ്യൂൽ 50യുടെ പ്രത്യേകത. 3ജി നെറ്റ് വർക്കിൽ 13 മണിക്കൂർ ടോക്ക്‌ടൈമും 360 മണിക്കൂർ സ്റ്റാൻഡ് ബൈ ടൈമുമാണ് ഈ ബാറ്ററിക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഈ കാറ്റഗറിയിലുള്ള മറ്റ് ഫോണുകളായ സിയോമിയുടെ റെഡ്മി ഐഎസ്(2000 എംഎഎച്ച് ), മോട്ടോ ഇ (1980 എംഎഎച്ച്), സെൻഫോൺ 5 എ 501സിജി ( 2110 എംഎഎച്ച്) എന്നിവയുടെ ബാറ്ററികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഐറിസ് ഫ്യൂൽ 50യുടെ ബാറ്ററി മുന്നിൽ നിൽക്കുന്നതാണ്.

ഡ്യൂവൽസിം (ജിഎസ്എം പ്ലസ് ജിഎസ്എം) സൗകര്യമുള്ള ഐറിസ് ഫ്യൂൽ 50 ആൻഡ്രോയ്ഡ് 4.4 കിറ്റ്കാറ്റിലാണ് പ്രവർത്തിക്കുന്നത്. അഞ്ച് ഇഞ്ച് (480 ഇന്റു 854 പിക്‌സൽസ്) എഫ്.ഡബ്ല്യൂ.വി.ജി.എ. ഐപിഎസ് ഡിസ്‌പ്ലേ, സ്‌ക്രാച്ച് റസിസ്റ്റന്റ് ആസാഹി ഡ്രാഗൺ ട്രെയൽ ഗ്ലാസ് എന്നിവയും ഈ ഫോണിനുണ്ട്. 1.3 ജിഗാഹെട്‌സ് ക്വാഡ് കോർ പ്രൊസസ്സർ, 1 ജിബി റാം, 8 ജിബി ഇൻബിൽറ്റ് സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡിലൂടെ ഇത് 32 ജിബി വരെ ഉയർത്താനുള്ള സൗകര്യം, രണ്ട് എൽഇഡി ഫ്‌ലാഷ് സഹിതമുള്ള 8 മെഗാപിക്‌സൽ റിയർ ഓട്ടോഫോക്കസ് ക്യാമറ, 2 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ എന്നിവയും ഇതിനുണ്ട്. 3ജി, ജിപിആർഎസ്/ ഇഡിജിഇ, വൈഫൈ802.11, മൈക്രോ യുഎസ്ബി, ബ്ലൂടൂത്ത് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും ഇതിലുണ്ട്.