2 ജി.ബി റാമുള്ള ഫോണിന് 9000 രൂപ

ന്യൂഡൽഹി: ഇന്ത്യൻ ഫോൺ നിർമാതാക്കളായ ലാവയുടെ പുതിയ സ്മാർട്ട് ഫോൺ ഐറിസ് എക്സ് 8,999 രൂപയ്ക്ക് ഫ്ളിപ്പ്കാർട്ടിൽ ഉടൻ എത്തും. 2 ജി.ബി റാം ശേഷിയുള്ള ഫോൺ ലാവയുടെ ഷോറുമുകളിലും ലഭിക്കുമെന്ന് കമ്പനി പറയുന്നു. തിങ്കളാഴ്ച ഉച്ചക്ക് 12 മണി മുതലാണ് ഓൺലൈൻ വില്പന ആരംഭിക്കുന്നത്.
എയർടെലുമായി സഹകരിച്ച് ഇന്റർനെറ്റ് പ്ലാനുകളും ലാവ വാഗ്ദാനം ചെയ്യുന്നു. 500 എംബി ത്രീജി ഡാറ്റ രണ്ടു മാസത്തേക്ക് ഉപഭോക്താക്കൾക്ക് സൗജന്യമായി നൽകാനാണ് തീരുമാനം. ത്രീ ജി നെറ്റ് വർക്ക് ലഭ്യമല്ലാത്ത ഇടങ്ങളിൽ അത്ര തന്നെ ടുജി ഡാറ്റ ലഭിക്കും. കൂടാതെ ഫോണിനൊപ്പം ഫ്ളിപ്പ് കവറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ആൻഡ്രോയിഡ് 4.4 കിറ്റ്കാറ്റ് വേർഷനാണ് ഐറിസ് എക്സ് 8 ന്റെ ഓപ്പറേറ്റിങ് സിസ്റ്റം. ആൻഡ്രോയിഡ് 5.0 ലോലിപ്പോപ്പ് വെർഷനാണ് ലാവ നേരത്തെ വാഗ്ദാനം ചെയ്തിരുന്നത്. ആസാഹി ഡ്രാഗൺട്രെയിൽ സംരക്ഷണത്തോടുകൂടിയ 5 ഇഞ്ച് (720x 1280 ) എച്ച് ഡി ഡിസ്പ്ളേയാണ് ഐറിസ് എക്സ് 8 നൽകുന്നത്. രണ്ട് ജിബി റാം മെമ്മറിയും 1.4 GHz ഒക്ട കോർ പ്രോസറുമാണ് ലാവ ഐറിസിൽ ഉപയോഗിച്ചിരിക്കുന്നത്.
16 ജിബി ഇന്റേണൽ മെമ്മറുണ്ട്. 32 ജിബി വരെ എസ്റ്റേണൽ മെമ്മറി വർദ്ധിപ്പിക്കാനുമാകും. BSI 3 സെൻസറും എൽഇഡി ഫ്ലാഷോടും കൂടിയ ഫ്രണ്ട് ക്യാമറ 8 മെഗാപിക്സലാണ്. സെക്കൻഡറി ക്യാമറ 3 മെഗാപിക്സൽ. ഫ്രണ്ട് ക്യമിൽ എച്ച്ഡി വിഡീയോകൾ റിക്കോർഡ് റെക്കോർഡ് ചെയ്യാനുള്ള സൗകര്യവും ഉണ്ട്.
ഭംഗിയേറിയതും കരുത്തുറ്റതുമായ സ്മാർട്ട് ഫോൺ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി രൂപകല്പന ചെയ്ത മോഡലാണ് ഐറിസ് എക്സ് 8 എന്ന് ലാവ കമ്പനിയുടെ വെസ് പ്രസിഡന്റും പ്രോഡക്ട് ഹെഡ്ഡുമായ നവീൻ ചാവ്ല പറഞ്ഞു. അടുത്തിടെ ഇറങ്ങിയ മൈക്രോമാക്സ് യു യുറേക്കായ്ക്കും, ഷിവോമി റെഡ്മി നോട്ടിനും, ലാവാ ഐറിസ് കനത്ത വെല്ലുവിളി ഉയർത്തുമെന്നാണ് കരുതപ്പെടുന്നത്.