എല്‍ജി ജി4 സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിച്ചു

എല്ജിയുടെ നാലാംതലമുറ സ്മാര്ട്ട് ഫോണ് പുറത്തിറക്കി. ന്യൂയോര്ക്ക്,ലണ്ടന്, പാരീസ്, സിംഗപ്പൂര്, ഇസ്താംബൂള്, സോള് എന്നിവിടങ്ങിലായിരുന്നു ലോഞ്ചിംഗ്. പുറക് വശത്ത് ലെതര് ഫിനിഷിംഗുള്ള പുത്തന് ഫോണ് കറുപ്പ്, തവിട്ട് നിറങ്ങളില് ലഭ്യമാണ്. കൂടാതെ പഴയ േ്രഗ, വെളള നിറങ്ങളിലുളളതും ഉണ്ടാകും.
 | 

എല്‍ജി ജി4 സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിച്ചു

ലണ്ടന്‍: എല്‍ജിയുടെ നാലാംതലമുറ സ്മാര്‍ട്ട് ഫോണ്‍ ജി4 പുറത്തിറക്കി. ന്യൂയോര്‍ക്ക്,ലണ്ടന്‍, പാരീസ്, സിംഗപ്പൂര്‍, ഇസ്താംബൂള്‍, സോള്‍ എന്നിവിടങ്ങിലായിരുന്നു ലോഞ്ചിംഗ്. പുറക് വശത്ത് ലെതര്‍ ഫിനിഷിംഗുള്ള പുത്തന്‍ ഫോണ്‍ കറുപ്പ്, തവിട്ട് നിറങ്ങളില്‍ ലഭ്യമാണ്. കൂടാതെ പഴയ ഗ്രേ, വെളള നിറങ്ങളിലുളളതും ഉണ്ടാകും.

ആല്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ ഗൂഗിള്‍ ഓഫീസ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. രണ്ട് വര്‍ഷത്തേക്ക് ഗൂഗിള്‍ ഡ്രൈവില്‍ 100ജിബി സ്റ്റോറേജും ഈ സൗകര്യത്തിനൊപ്പം ലഭിക്കും.

പുത്തന്‍തലമുറ ഫോണുകള്‍ക്ക് ഏറെക്കാലം നിലനില്‍പ്പുണ്ടാകുമെന്നും എല്‍ജി അവകാശപ്പെടുന്നു. മികച്ച ഡിസ്‌പ്ലേ സംവിധാനമുളള ഫോണിന് 5.5 ഇഞ്ച് വലുപ്പമാണുളളത്. 3ജിറാമും 32 ജിബി സ്‌റ്റോറേജ് ശേഷിയും ഉണ്ട്. 3000 എംഎഎച്ച് ബാറ്ററി ചാര്‍ജും ഉറപ്പ് നല്‍കുന്നുണ്ട്. 1.8 പതിനാറ് മെഗാപിക്‌സല്‍ ബാക്ക് ക്യാമറയും 2.08 എംപി ഫ്രണ്ട് ക്യാമറയും പുത്തന്‍ ഫോണിനുണ്ട്.