ഇനി ആൻഡ്രോയിഡ് ഫോൺ കളഞ്ഞു പോയാൽ പേടിക്കണ്ട, കണ്ടെത്താൻ ഗൂഗിളുണ്ടല്ലോ
ഇനി നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ കളഞ്ഞു പോയാൽ വേവലാതിപ്പെടേണ്ട, കണ്ടെത്താൻ ഗൂഗിളുണ്ട്. കളഞ്ഞു പോയ ഫോണിനെ കണ്ടെത്താൻ വളരെ പെട്ടന്ന് കഴിയും. നിങ്ങൾ ഫോണിൽ ഉപയോഗിച്ചിട്ടുളള ഗൂഗിൾ അക്കൗണ്ടിൽ കയറിയാൽ മാത്രം മതി. കമ്പ്യൂട്ടറിൽ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഓപ്പൺ ചെയ്യുമ്പോൾ ഫോണിനെ കണ്ടെത്തൂ എന്ന് ടൈപ്പ് ചെയ്ത് കൊടുക്കുകയേ വേണ്ടൂ. നിങ്ങളുടെ ഫോൺ എവിടെയാണ് ഉളളതെന്ന് ഗൂഗിൾ കാട്ടിത്തരും. മാപ്പിലൂടെയാണ് ഫോണിന്റെ ലൊക്കേഷൻ പറഞ്ഞ് തരിക. ഇതിനായി ജിപിഎസ് സംവിധാനം വേണമെന്ന് മാത്രം. ഇവിടെ ഒറ്റക്ലിക്കിലൂടെ ഫോൺ ബെല്ലടിപ്പിക്കാനും നിങ്ങൾക്ക് സാധിക്കും.
ഒന്നിലധികം ആൻഡ്രോയിഡ് ഉപകരണങ്ങൾ ഉണ്ടെങ്കിൽ താഴേക്ക് സ്ക്രോൾ ചെയ്ത് ഇഷ്ടമുളളതിൽ ക്ലിക്ക് ചെയ്താൽ മതിയാകും. ആൻഡ്രോയിഡ് ഡിവൈസ് മാനേജർ വഴിയാണ് ഇത് സാധ്യമാകുക. എന്നാൽ പലർക്കും ഇതേക്കുറിച്ച് അറിയില്ല എന്നതിനാൽ ഇത് ഉപയോഗമില്ലാതെ കിടക്കുകയാണ്. നിങ്ങളുടെ ആൻഡ്രോയിഡിലേക്ക് സന്ദേശം അയക്കാനും ലോക്ക് ചെയ്യാനും ഇത് വഴി സാധിക്കും.