ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ ഡ്രോണുകളും; ലഖ്‌നൗ പോലീസിന്റെ പുതിയ പരീക്ഷണം

അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചു വിടാന് ലാത്തിയും ടിയര്ഗ്യാസും ജലപീരങ്കിയും ഉപയോഗിച്ചു മടുത്ത പോലീസ് ആധുനിക സാങ്കേതിക വിദ്യയുടെ സഹായം തേടുന്നു. കുരുമുളകു സ്പ്രേയുമായി പറന്നെത്തുന്ന ഡ്രോണുകള് ഉപയോഗിക്കാനൊരുങ്ങുകയാണ് ലഖ്നൗ പോലീസ്. ജനക്കൂട്ടത്തിന്റെ ചിത്രങ്ങള് പകര്ത്താന് ഇപ്പോള്ത്തന്നെ ഉത്തര് പ്രദേശ് പോലീസ് ഡ്രോണുകള് ഉപയോഗിക്കുന്നുണ്ട്. ആദ്യമായാണ് ഈ ഹൈടെക് ഉപകരണം ജനക്കൂട്ടത്തെ പിരിച്ചു വിടാനുള്ള ഉദ്യമത്തിന് ഉപയോഗിക്കാന് പോലീസ് ഒരുങ്ങുന്നത്.
 | 

ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ ഡ്രോണുകളും; ലഖ്‌നൗ പോലീസിന്റെ പുതിയ പരീക്ഷണം

ലഖ്‌നൗ: അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ ലാത്തിയും ടിയര്‍ഗ്യാസും ജലപീരങ്കിയും ഉപയോഗിച്ചു മടുത്ത പോലീസ് ആധുനിക സാങ്കേതിക വിദ്യയുടെ സഹായം തേടുന്നു. കുരുമുളകു സ്‌പ്രേയുമായി പറന്നെത്തുന്ന ഡ്രോണുകള്‍ ഉപയോഗിക്കാനൊരുങ്ങുകയാണ് ലഖ്‌നൗ പോലീസ്. ജനക്കൂട്ടത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇപ്പോള്‍ത്തന്നെ ഉത്തര്‍ പ്രദേശ് പോലീസ് ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. ആദ്യമായാണ് ഈ ഹൈടെക് ഉപകരണം ജനക്കൂട്ടത്തെ പിരിച്ചു വിടാനുള്ള ഉദ്യമത്തിന് ഉപയോഗിക്കാന്‍ പോലീസ് ഒരുങ്ങുന്നത്.

ലഖ്‌നൗ പോലീസിന് അഞ്ച് ഡ്രോണ്‍ ക്യാമറകളാണ് സ്വന്തമായുള്ളത്. രണ്ടു കിലോ വാഹകശേഷിയുള്ള ഇവയുപയോഗിച്ച് കുരുമുളക് സ്േ്രപ നടത്താനാകുമെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് യശസ്വി യാദവ് പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് ഡ്രോണ്‍ ക്യാമറകള്‍ നിരീക്ഷണാവശ്യത്തിനായി ഉപയോഗിച്ചത്. സംഗതി ഫലപ്രദമായതിനാല്‍ കൂടുതല്‍ ഡ്രോണുകള്‍ വാങ്ങാനും ജില്ലാ പോലീസിന് പദ്ധതിയുണ്ട്. ആകാശ നിരീക്ഷണത്തിനായി നഗരത്തിലെമ്പാടും ഇവയുടെ സേവനം പ്രയോജനപ്പെടുത്തും.

ക്രിമിനലുകളെ നിരീക്ഷിക്കാനും ഇവ പ്രയോജനപ്പെടുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ലഖ്‌നൗ പോലീസാണ് രാജ്യത്താദ്യമായി ഇത്തരത്തിലുള്ള ഹൈടെക് നിരീക്ഷണ ഗാഡ്ജറ്റുകളുടെ സേവനം പ്രയോജനപ്പെടുത്താനൊരുങ്ങുന്നത്.