ടാബിന്റെയും ലാപ്ടോപ്പിന്റെയും സവിശേഷതകളുള്ള ക്യാന്‍വാസ് ലാപ് ടാബ് മൈക്രോമാക്സ് അവതരിപ്പിച്ചു
ന്യൂഡല്‍ഹി: മൈക്രോമാക്സിന്റെ ലാപ്ടാബ് പുറത്തിറക്കി. ടാബ് ലെറ്റിന്റെയും ലാപ്ടോപ്പിന്റെയും സവിശേഷതകള്‍ കൂട്ടിയിണക്കിയ പുതുപുത്തന്‍ കമ്പ്യൂട്ടറാണിത്. 10.1 ഇഞ്ച് വലുപ്പമുളള ഇതിന് മള്‍ട്ടി ടച്ച് ഐപിഎസ് ഡിസ്പ്ലേയുമുണ്ട്. ഇളക്കി മാറ്റാന്‍ കഴിയുന്ന കീബോര്‍ഡും ട്രാക്ക് പാഡുമാണിതിനുളളത്. 2ജിബി റാമും32 ജിബി സ്റ്റോറേജും ഇതിനുണ്ട്.
64 ജിബി വരെയുളള മെമ്മറി കാര്‍ഡുകളും ഇതിലുപയോഗിക്കാനാകും. വിന്‍ഡോസ് 8.1 ആണ് ഇതിലുപയോഗിച്ചിരിക്കുന്നത്. ഇത് വിന്‍ഡോസ് 10 വരെ അപ്ഗ്രേഡ് ചെയ്യാനുമാകും. പത്ത് മണിക്കൂര്‍ വരെ ചാര്‍ജ് നില്ക്കും വിധമുളള 7700 എംഎഎച്ച് ബാറ്ററിയാണുളളത്. ഒരു കിലോയോളമാണിതിന്റെ ഭാരം. രണ്ട് മെഗാപിക്സല്‍ ഫ്രണ്ട് ബാക് ക്യാമറയും ഇതിലുണ്ട്. 3ജി നെറ്റ് വര്‍ക്ക് സിം കാര്‍ഡും ഉപയോഗിക്കാം. 14999 രൂപ വിലയുളള ഇതിന് ഒരു വര്‍ഷ വാറന്റിയും കമ്പനി നല്കുന്നു.