അയ്യായിരം രൂപയുടെ ആന്‍ഡ്രോയ്ഡ് ഫോണുമായി മൈക്രോമാക്‌സ്
മുംബൈ: മൈക്രോമാക്‌സിന്റെ പുതിയ ആന്ഡ്രോയ്ഡ് സ്മാര്ട്ട് ഫോണുകള് വിപണിയില്. കാന്വാസ് സ്പാര്ക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണിന് 4999 രൂപയാണ് വില. സ്നാപ് ഡീല് വഴി ഇത് ലഭിച്ച് തുടങ്ങും. ഇന്ന് മുതല് തിങ്കളാഴ്ച വരെ ഇതിനായി ഓണ്ലൈനില് രജിസ്റ്റര് ചെയ്യാം.
4.7 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ഈ മൂന്നാംതലമുറ ഫോണിന്റെ പ്രത്യേകത. ഒരു ജിബി റാമും എട്ട് ജിബി സ്‌റ്റോറേജ് സൗകര്യവും ഉണ്ട്. വോഡോഫോണ്‍ വരിക്കാര്‍ക്ക് രണ്ട് മാസം 3ജി ബ്രൗസിംഗും ലഭ്യമാണ്.
വെളളയും സ്വര്‍ണനിറവും ചേര്‍ന്നതും വെളളി നിറവും ചാരനിറവും കലര്‍ന്നതുമായ മോഡലുകള്‍ ലഭ്യമാണ്. കാന്‍വാസ് സ്പാര്‍ക്ക് വിപണിയിലെത്തിയതോടെ ഫോണ്‍ നിര്‍മാണ രംഗത്ത് ഇത് ഒരു പുതിയ ചുവടുവയ്പാകുമെന്നാണ് മൈക്രോമാക്‌സിന്റെ പ്രതീക്ഷ.
ഇന്ത്യയില്‍ 70 മില്യണ്‍ ആളുകള്‍ ഓരോ വര്‍ഷവും പുതിയ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുന്നുണ്ട്. ഓരോ മാസവും വിറ്റഴിക്കപ്പെടുന്ന 2മില്യണ്‍ സ്സമാര്‍ട്ട് ഫോണുകളും 5000 രൂപയില്‍ താഴെ വിലയുള്ളവയാണെന്നും കമ്പനി പറയുന്നു. ഈ സെഗ്‌മെന്റ് മുന്നില്‍കണ്ടാണ് മൈക്രോമാക്‌സ് പുതിയ മോഡല്‍ അവതരിപ്പിക്കുന്നത്. ഹോട്ട്സ്റ്റാര്‍, ന്യൂസ് ഹണ്ട്, സാവന്‍, സ്‌നാപ് ഡീല്‍, പേയ്ടിഎം, ക്വിക്കര്‍ തുടങ്ങിയ ആപ്പുകളും ഇതില്‍ ലഭ്യമാണ്.

