വിൻഡോസ് 10 എഡ്ജ് ബ്രൗസറിൽ ഡോൾബി ഓഡിയോ സപ്പോർട്ട്

ഉടൻ തന്നെ വിപണിയിലെത്തുന്ന വിൻഡോസ് 10ന്റെ ഡീഫോൾട്ട് ബ്രൗസറിൽ ഡോൾബി ഓഡിയോ സൗണ്ട് ഫോർമാറ്റും ഉണ്ടാകുമെന്ന് മൈക്രോസോഫ്റ്റ് വെളിപ്പെടുത്തി. എച്ച്.264 ദൃശ്യങ്ങളും ഇതിൽ ഉൾപ്പെടുത്താനാകുമെന്നും മൈക്രോസോഫ്റ്റ് പറയുന്നു. സറൗണ്ട് സൗണ്ട് കോഡെക് ഉൾപ്പെടുത്തിയിരിക്കുന്ന ആദ്യ ബ്രൗസറെന്ന പ്രത്യേകതയും ഇതിനുണ്ട്.
 | 
വിൻഡോസ് 10 എഡ്ജ് ബ്രൗസറിൽ ഡോൾബി ഓഡിയോ സപ്പോർട്ട്

 

ന്യൂഡൽഹി: ഉടൻ തന്നെ വിപണിയിലെത്തുന്ന വിൻഡോസ് 10ന്റെ ഡീഫോൾട്ട് ബ്രൗസറിൽ ഡോൾബി ഓഡിയോ സൗണ്ട് ഫോർമാറ്റും ഉണ്ടാകുമെന്ന് മൈക്രോസോഫ്റ്റ് വെളിപ്പെടുത്തി. എച്ച്.264 ദൃശ്യങ്ങളും ഇതിൽ ഉൾപ്പെടുത്താനാകുമെന്നും മൈക്രോസോഫ്റ്റ് പറയുന്നു. സറൗണ്ട് സൗണ്ട് കോഡെക് ഉൾപ്പെടുത്തിയിരിക്കുന്ന ആദ്യ ബ്രൗസറെന്ന പ്രത്യേകതയും ഇതിനുണ്ട്.

ഡോൾബി ഡിജിറ്റൽ പ്ലസ് പോർട്ടബിൾ മോഡിൽ ഹോം തിയറ്റർ കണക്റ്റ് ചെയ്തില്ലെങ്കിലും ഡോൾബി ശബ്ദത്തിന്റെ മാസ്മരികത നിങ്ങൾക്കു നല്കുമെന്നാണ് മൈക്രോസോഫ്റ്റിന്റെ അവകാശവാദം. ഹെഡ്‌ഫോണിലും ലാപ്‌ടോപ്പിന്റെ സ്പീക്കറിൽപോലും മികച്ച ശബ്ദാനുഭവമാണ് മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്യുന്നത്.