മൈക്രോസോഫ്റ്റിന്റെ സ്മാർട്ട് വാച്ച് വരുന്നു

വിവിധ കമ്പനികൾ സ്മാർട്ട് വാച്ചുകൾ ഇറക്കുന്ന കാലമാണിത്. മൈക്രോസോഫ്റ്റും ഏതാനും ആഴ്ചകൾക്കകം ഒരു സ്മാർട്ട് വാച്ച് പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യൂസറുടെ ഹാർട്ട് റേറ്റ് ട്രാക്ക് ചെയ്യാൻ കഴിവുള്ള ഈ സ്മാർട്ട് വാച്ച് വിവിധ മൊബൈൽ പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കും.
 | 

മൈക്രോസോഫ്റ്റിന്റെ സ്മാർട്ട് വാച്ച് വരുന്നു
വിവിധ കമ്പനികൾ സ്മാർട്ട് വാച്ചുകൾ ഇറക്കുന്ന കാലമാണിത്. മൈക്രോസോഫ്റ്റും ഏതാനും ആഴ്ചകൾക്കകം ഒരു സ്മാർട്ട് വാച്ച് പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യൂസറുടെ ഹാർട്ട് റേറ്റ് ട്രാക്ക് ചെയ്യാൻ കഴിവുള്ള ഈ സ്മാർട്ട് വാച്ച് വിവിധ മൊബൈൽ പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തിക്കും. ഫോർബ്‌സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തുടർച്ചയായി ഉപയോഗിച്ചാലും ഇതിന്റെ ബാറ്ററി രണ്ടു ദിവസത്തിലധികം നിലനിൽക്കും. എന്നാൽ മൈക്രോസോഫ്റ്റ് ഇതിനെക്കുറിച്ച് ഔദ്യോഗികമായി ഇനിയും പ്രതികരിച്ചിട്ടില്ല. ആപ്പിൾ ഒരു സ്മാർട്ട് വാച്ചിറക്കുന്നുണ്ടെന്ന് സെപ്റ്റംബർ ഒമ്പതിന് വെളിപ്പെടുത്തിയിരുന്നു. അത് അടുത്തവർഷമാദ്യം ഉപയോക്താക്കളിലെത്തും. ഹെൽത്ത് ആൻഡ് ഫിറ്റ്‌നെസ് ട്രാക്കിംഗിന് കെൽപ്പുള്ള ഈ വാച്ചിലൂടെ ആശയ വിനിമയവും സാധ്യമാണ്. സാസംങിന്റെ ഗ്യാലക്‌സി ഗിയൽ സ്മാർട്ട് വാച്ചുകൾ 2013 സെപ്റ്റംബറിൽ പുറത്തിറങ്ങിയിരുന്നു.