കുട്ടികളെ സഹായിക്കാനും ഒരു ആപ്പ്

അടിയന്തിര ഘട്ടങ്ങൾ എപ്പോഴാണ് വരുന്നതെന്ന് ആർക്കും മുൻകൂട്ടി പറയാനാവില്ല. ചിലപ്പോൾ അത് നേരിടാൻ കുട്ടികൾ മാത്രമെ ഉണ്ടായെന്ന് വരികയുള്ളൂ. ഇത്തരം അവസരങ്ങളിൽ അവരുടെ സഹായത്തിനായി ഒരു ആപ്ലിക്കേഷൻ വരുന്നു. മൊൺസ്റ്റർ ഗാർഡ് എന്നറിയപ്പെടുന്ന ഈ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തിരിക്കുന്നത് അമേരിക്കൻ റെഡ്ക്രോസാണ്. തമാശയിലൂടെയും ഗെയിമുകളിലൂടെയും കുട്ടികളെ പഠിപ്പിക്കാനും ഈ ആപ്ലിക്കേഷൻ ഉപകരിക്കുന്നു. ഏഴ് മുതൽ 11 വയസ്സുവരെയുള്ള കുട്ടികളെ ഉദ്ദേശിച്ചാണീ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
 | 
കുട്ടികളെ സഹായിക്കാനും ഒരു ആപ്പ്

 

അടിയന്തിര ഘട്ടങ്ങൾ എപ്പോഴാണ് വരുന്നതെന്ന് ആർക്കും മുൻകൂട്ടി പറയാനാവില്ല. ചിലപ്പോൾ അത് നേരിടാൻ കുട്ടികൾ മാത്രമെ ഉണ്ടായെന്ന് വരികയുള്ളൂ. ഇത്തരം അവസരങ്ങളിൽ അവരുടെ സഹായത്തിനായി ഒരു ആപ്ലിക്കേഷൻ വരുന്നു. മൊൺസ്റ്റർ ഗാർഡ് എന്നറിയപ്പെടുന്ന ഈ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തിരിക്കുന്നത് അമേരിക്കൻ റെഡ്‌ക്രോസാണ്. തമാശയിലൂടെയും ഗെയിമുകളിലൂടെയും കുട്ടികളെ പഠിപ്പിക്കാനും ഈ ആപ്ലിക്കേഷൻ ഉപകരിക്കുന്നു. ഏഴ് മുതൽ 11 വയസ്സുവരെയുള്ള കുട്ടികളെ ഉദ്ദേശിച്ചാണീ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, ഭൂകമ്പം, സുനാമി തുടങ്ങിയ അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ എങ്ങനെയാണ് ഒരുങ്ങേണ്ടതെന്ന് ഈ ആപ്ലിക്കേഷൻ കുട്ടികളെ പഠിപ്പിക്കുന്നു. പ്രതികൂല സാഹചര്യങ്ങളെ നേരിടാനും അതിൽ നിന്ന് സ്വയംരക്ഷയും കുടുംബത്തിന്റെ രക്ഷയും ഉറപ്പ് വരുത്താൻ കുട്ടികളെ പര്യാപ്തമാക്കുകയാണ് മൊൺസ്റ്റർ ഗാർഡിന്റെ ലക്ഷ്യം. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിളിന്റെ ആപ്പിക്ലേഷൻ സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് ഈ ആപ്ലിക്കേഷൻ സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഡിസ്‌നിയാണ് ആപ്ലിക്കേഷൻ സ്‌പോൺസർ ചെയ്തിരിക്കുന്നത്.