മോട്ടോ 360; മോട്ടൊറോളയുടെ ലെതർ മെറ്റൽ സ്മാർട്ട് വാച്ച് ബാൻഡുകൾ

മോട്ടോ 360 എന്ന പേരിൽ മോട്ടൊറോള പുതിയ സ്മാർട്ട് വാച്ച് ബാൻഡുകൾ പുറത്തിറക്കുന്നു. ലെതർ കൊണ്ടും മെറ്റൽ കൊണ്ടും നിർമ്മിച്ച ബാൻഡുകളാണിവ. കമ്പനിയുടെ ഓൺലൈൻ സ്റ്റോറുകളിലൂടെ മാത്രമെ ഇവ ലഭ്യമാകുകയുള്ളൂ. ഇത്തരത്തിലുള്ള ചില ബാൻഡുകൾ ഈ മാസമാദ്യം മോട്ടൊറോള അനൗൺസ് ചെയ്തിരുന്നു. മൊട്ടൊറോളയുടെ ഹോർവീൻ ബ്രാൻഡഡ് ലെതർ ബാൻഡുകളിൽ ബ്ലാക്ക് ലെതർ, സ്റ്റോൺ ലെതർ, കോഗ്നാക് ലെതർ എന്നിവയാണ് ഉൾപ്പെടുന്നത്. 29.99 ഡോളറാണ് വെബ്സൈറ്റിൽ ഇതിന്റെ വില. ലൈറ്റ് ഫിനിഷ് സ്റ്റെയിൻലെസ് സ്റ്റീൽ, ഡാർക്ക് ഫിനിഷ് സ്റ്റെയിൻലെസ് സ്റ്റീൽ എന്നിവയാണ് മെറ്റൽ ബാൻഡുകളിലുള്ളത്. ഇവ രണ്ടിനും 79.99 ഡോളറാണ് വിലയിട്ടിരിക്കുന്നത്. ഡോഡൊകേസ് പോലുളള ബ്രാൻഡുകളുമായി മൊട്ടൊറോള ഇക്കാര്യത്തിൽ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഇതിലൂടെ നാല് കളറുകളിലുള്ള സ്റ്റിച്ച്ഡ് ലെതർ ബാൻഡുകൾ മോട്ടൊ 360 ലൂടെ ലഭിക്കുന്നു.
മോട്ടൊറോളയുടെ സ്ലിം മെറ്റൽ റേഞ്ചിലുള്ള ബാൻഡുകളും ഇപ്പോൾ ലഭ്യമാണ്. ചാംപഗ്നെ ഗോൾഡ് ഫിനിഷ്, ലൈറ്റ് ഫിനിഷ് വേരിയന്റുകളിലാണീ ബാൻഡുകൾ ലഭിക്കുന്നത്. ഇതിൽ ആദ്യത്തേതിന് ഏകദേശം 20,250 രൂപയും രണ്ടാമത്തേതിന് 18,400 രൂപയുമാണ് വില.