മോട്ടോറോളയുടെ മോട്ടോ ഇ ജെൻ 2 നാളെ മുതൽ

ലെനോവോ ഏറ്റെടുത്തതിനു ശേഷം മോട്ടോറോള ബജറ്റ് സ്മാർട്ട് ഫോണുമായി രംഗത്ത്. മോട്ടോ ഇ ജെൻ 2 എന്ന മോഡലിന് 6999 രൂപയാണ് വില. ബുധനാഴ്ച്ച അർദ്ധരാത്രി മുതൽ ഫോൺ ഫ്ളിപ്പ്കാർട്ടിൽ ലഭ്യമാകും.
 | 

മോട്ടോറോളയുടെ മോട്ടോ ഇ ജെൻ 2 നാളെ മുതൽ

ലെനോവോ ഏറ്റെടുത്തതിനു ശേഷം മോട്ടോറോള ബജറ്റ് സ്മാർട്ട് ഫോണുമായി രംഗത്ത്. മോട്ടോ ഇ ജെൻ 2 എന്ന മോഡലിന് 6999 രൂപയാണ് വില. ബുധനാഴ്ച്ച അർദ്ധരാത്രി മുതൽ ഫോൺ ഫ്‌ളിപ്പ്കാർട്ടിൽ ലഭ്യമാകും.

അതേ സമയം മോട്ടോറോള മോട്ടോ ഇ സെക്കന്റ് ജനറേഷൻ എൽ.ടി.ഇ 3ജി മോഡൽ ഇന്ത്യയിൽ എപ്പോഴെത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

4.5 ഇഞ്ച് സ്‌ക്രീൻ, 1.2 ജിഗാഹെർട്ട്‌സ് പ്രൊസസ്സർ. 540X960 പിക്‌സൽ റെസല്യൂഷൻ, 1ജി ബി റാം, ആൻഡ്രോയ്ഡ് 5.0 ലോലിപോപ്പ് ഓപ്പറേറ്റിങ് സിസ്റ്റം, 5 മെഗാപിക്‌സൽ ക്യാമറ, 2390 എം എ എച്ച് ബാറ്ററി. എന്നിവയാണ് മോട്ടോ ഇ ജെൻ ടുവിന്റെ പ്രതേകതകൾ.