മോട്ടോ ജിയുടെയും മോട്ടോ എക്‌സിന്റെയും കേർണൽ സോഴ്‌സ് കോഡ് ലഭ്യം

മോട്ടോ ജി(ജനറേഷൻ 2), മോട്ടോ എക്സ്(ജനറേഷൻ 2) എന്നിവയ്ക്കായുള്ള ആൻഡ്രോയ്ഡ് 4.4.4 കിറ്റ് കാറ്റ് കേർണൽ സോഴ്സ് കോഡ് മോട്ടൊറോള ഗിറ്റ് ഹബിൽ പബ്ലിഷ് ചെയ്തു. ടാഗ്സ് 07 എന്ന മോട്ടോറോള എംപ്ലോയി വഴിയാണ് കേർണൽ സോഴ്സ് കോഡുകൾ പബ്ലിഷ് ചെയ്തിരിക്കുന്നത്.
 | 

മോട്ടോ ജിയുടെയും മോട്ടോ എക്‌സിന്റെയും കേർണൽ സോഴ്‌സ് കോഡ് ലഭ്യം
മോട്ടോ ജി(ജനറേഷൻ 2), മോട്ടോ എക്‌സ്(ജനറേഷൻ 2) എന്നിവയ്ക്കായുള്ള ആൻഡ്രോയ്ഡ് 4.4.4 കിറ്റ് കാറ്റ് കേർണൽ സോഴ്‌സ് കോഡ് മോട്ടൊറോള ഗിറ്റ് ഹബിൽ പബ്ലിഷ് ചെയ്തു. ടാഗ്‌സ് 07 എന്ന മോട്ടോറോള എംപ്ലോയി വഴിയാണ് കേർണൽ സോഴ്‌സ് കോഡുകൾ പബ്ലിഷ് ചെയ്തിരിക്കുന്നത്.

മോട്ടോ എക്‌സ് (ജനറേഷൻ 2) വിന്റെ കോഡ് നെയിം വിക്ടോറിയ എന്ന പേരിലും മോട്ടോ ജി(ജനറേഷൻ 2) വിന്റെ കോഡ്‌നെയിം ടൈറ്റാൻ എന്ന പേരിലുമാണ് പുറത്തിറക്കിയിരിക്കുന്നത്. മോട്ടോ എക്‌സും (ജനറേഷൻ 2)മോട്ടോ ജിയും (ജനറേഷൻ 2) സെപ്തംബറിലാണ് മോട്ടോറോള പുറത്തിറക്കിയത്. രണ്ട് ഫോണുകൾക്കും ആൻഡ്രോയ്ഡ് 4.4.4 കിറ്റ് കാറ്റാണ് കരുത്ത് പകരുന്നത്. ഇവയ്ക്ക് രണ്ടിനും ആൻഡ്രോയ്ഡ് 5.0 ലോലിപോപ്പ് വേർഷനും പുറത്തിറക്കുമെന്ന് കമ്പനി പ്രസ്താവിച്ചിരുന്നു.