ഗൂഗിൾ മോട്ടൊറോള നെക്‌സസ് 6 ഇന്ത്യയിൽ ഉടനെത്തുന്നു

വളരെക്കാലമായി മൊബൈൽ പ്രേമികൾ കാത്തിരിക്കുന്ന ഗൂഗിൾ മോട്ടൊറോള നെക്സസ് 6 സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഗൂഗിൾ ഇന്ത്യ പ്ലേ സ്റ്റോറിൽ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. 32 ജിബിയുള്ള ഗൂഗിൾ നെക്സസ് 6 ഫോണിന് 44,000 രൂപയും 64 ജിബിയുള്ള ഫോണിന് 49,000 രൂപയുമാണ് വില. കമിംഗ് സൂൺ എന്ന പേരിലാണ് ഈ ഫോൺ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഫോൺ എപ്പോഴാണ് ഇന്ത്യയിൽ വിൽപനയ്ക്കെത്തുകയെന്നത് വ്യക്തമാക്കിയിട്ടില്ല.
 | 

ഗൂഗിൾ മോട്ടൊറോള നെക്‌സസ് 6 ഇന്ത്യയിൽ ഉടനെത്തുന്നു
വളരെക്കാലമായി മൊബൈൽ പ്രേമികൾ കാത്തിരിക്കുന്ന ഗൂഗിൾ മോട്ടൊറോള നെക്‌സസ് 6 സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഗൂഗിൾ ഇന്ത്യ പ്ലേ സ്റ്റോറിൽ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. 32 ജിബിയുള്ള ഗൂഗിൾ നെക്‌സസ് 6 ഫോണിന് 44,000 രൂപയും 64 ജിബിയുള്ള ഫോണിന് 49,000 രൂപയുമാണ് വില. കമിംഗ് സൂൺ എന്ന പേരിലാണ് ഈ ഫോൺ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഫോൺ എപ്പോഴാണ് ഇന്ത്യയിൽ വിൽപനയ്‌ക്കെത്തുകയെന്നത് വ്യക്തമാക്കിയിട്ടില്ല.

അടുത്തിടെ പുറത്തിറങ്ങിയ മോട്ടോ എക്‌സ്(സെക്കൻഡ് ജനറേഷൻ) നേക്കാൾ മെച്ചപ്പെട്ട ഫോണാണിത്. ഇതിന്റെ 5.96 ഇഞ്ച്  ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ ആപ്പിളിന്റെ ഐഫോൺ 6 പ്ലസ്, സാംസംങിന്റെ ഗ്യാലസ്‌കി നോട്ട് 4 എന്നിവയേക്കാൾ വലിയ ഡിസ്‌പ്ലേയാണ്. ആൻഡ്രോയ്ഡ് 5.0 ലോലിപോപ്പ് സഹിതമെത്തുന്ന ആദ്യ ഡിവൈസാണ് ഗൂഗിൾ മോട്ടൊറോള നെക്‌സസ് 6 സ്മാർട്ട്‌ഫോണുകൾ. ഗൂഗിൾ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ വേർഷനാണിത്. 2.7 ജിഗാഹെട്‌സ് ക്വാഡ് കോർ ക്വാൽകം സ്‌നാപ്ഡ്രാഗൺ 805 പ്രോസസ്സർ, ഡ്യൂവൽ ഫ്രന്റ് ഫേസിംഗ് സ്പീക്കറുകൾ എന്നിവയും ഈ ഫോണിന്റെ സവിശേഷതകളാണ്.

ഒപ്‌ററിക്കൽ ഇമേജ് സ്റ്റെപിലൈസേഷൻ സഹിതമുള്ള 13 മെഗാപിക്‌സൽ റിയർ ക്യാമറ, 2 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ എന്നിവയും ഇതിലുണ്ട്. ഇതിന്റെ ബാറ്ററി 15 മിനിറ്റ് ചാർജ് ചെയ്താൽ ഇത് ആറ് മണിക്കൂർ ഉപയോഗിക്കാനാകും. ഇതിലുള്ള 3220 എംഎഎച്ച് ബാറ്റി  ഫുൾ ചാർജ് ചെയ്താൽ 24 മണിക്കൂർ നിലനിൽക്കും. മിഡ്‌നൈറ്റ് ബ്ലൂ, ക്ലൗഡ് വൈററ് എന്നീ നിറങ്ങളിൽ ഈ ഫോണുകൾ ലഭ്യമാണ്.