നോക്കിയ 1100 ഇനി സ്മാർട്ട്; ആൻഡ്രോയിഡ് 5.0യിൽ വീണ്ടുമെത്തുന്നു

ഒരുകാലത്ത് മൊബൈൽ ഫോൺ വിപണിയെ കയ്യടക്കി വാണ നോക്കിയ 1100 വീണ്ടുമെത്തുന്നു. ആൻഡ്രോയിഡ് ലോലിപ്പോപ്പ് 5.0 വേർഷനിലാണ് ഇക്കുറി അവതാരം. ക്വാഡ്കോർ മീഡിയാടെക് പ്രൊസ്സസറുൾപ്പെടെ പുത്തൻ സങ്കേതങ്ങളെല്ലാം പഴയ 'പാവപ്പെട്ടവന്റെ' ഫോണിനെ സ്മാർട്ടാക്കും.
 | 

നോക്കിയ 1100 ഇനി സ്മാർട്ട്; ആൻഡ്രോയിഡ് 5.0യിൽ വീണ്ടുമെത്തുന്നു
ഒരുകാലത്ത് മൊബൈൽ ഫോൺ വിപണിയെ കയ്യടക്കി വാണ നോക്കിയ 1100 വീണ്ടുമെത്തുന്നു. ആൻഡ്രോയിഡ് ലോലിപ്പോപ്പ് 5.0 വേർഷനിലാണ് ഇക്കുറി അവതാരം. ക്വാഡ്‌കോർ മീഡിയാടെക് പ്രൊസ്സസറുൾപ്പെടെ പുത്തൻ സങ്കേതങ്ങളെല്ലാം പഴയ ‘പാവപ്പെട്ടവന്റെ’ ഫോണിനെ സ്മാർട്ടാക്കും. 512 എംബി റാം മെമ്മറിയും പുതിയ നോക്കിയ 1100യിൽ കമ്പനി വാഗ്ദാനം ചെയ്യുന്നു. മറ്റ് വിവരങ്ങളൊന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല. ബാർസിലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഫറൻസിലാണ് കമ്പനി ഇക്കാര്യം പ്രഖ്യാപിച്ചത്.

2003ൽ വിപണിയിലെത്തിയ നോക്കിയ 1100, ചുരുങ്ങിയ കാലം കൊണ്ടാണ് മൊബൈൽ സ്‌നേഹികൾക്കിടെയിൽ പ്രചാരം നേടിയത്. ഏകദേശം 250 മില്യൺ ആളുകൾ ഈ മോഡൽ ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത്രയും ആളുകൾ ഉപയോഗിച്ച മറ്റൊരു മൊബൈൽ ഫോൺ വേറെയില്ലെന്നാണ് നിഗമനം. ഇന്നും ചുരുക്കം ചിലരുടെ കൈയില്ലെങ്കിലും 1100 മോഡലുണ്ട്.

നോക്കിയയുടെ മൊബൈൽ നിർമ്മാണ വിഭാഗം മൈക്രോസോഫ്റ്റ് ഏറ്റെടുത്തതിന് പിന്നാലെ പഴയ മോഡൽ വിപണിയിൽ എത്തിക്കുമെന്ന പ്രഖ്യാപനം ആദ്യം ഈ മേഖലയിൽ അമ്പരപ്പാണുണ്ടാക്കിയത്. ഇതെങ്ങനെ സാധിക്കും എന്നായിരുന്നു പലരുടേയും സംശയം. എന്നാൽ 2016 ഒടുവിലോടെ ചില മോഡലുകൾ പുറത്തിറക്കാൻ കഴിയും വിധമാണ് മൈക്രോസോഫ്റ്റുമായിട്ടുള്ള കരാർ എന്നാണ് സൂചന. ആ സമയ നിബന്ധനക്ക് ശേഷമാകും ഫോൺ പുറത്തിറങ്ങുക.