നോക്കിയ ഇനി ഫോണ്‍ നിര്‍മാണത്തിനില്ല

ഫോണ് നിര്മാണ രംഗത്തേക്ക് തിരിച്ചു വരുന്നെന്ന ചൈനീസ് മാധ്യമങ്ങളുടെ റിപ്പോര്ട്ട് പ്രമുഖ മൊബൈല് ഫോണ് നിര്മാതാക്കളായിരുന്ന നോക്കിയ തളളി. ഇത്തരത്തില് പ്രചരിക്കുന്ന വാര്ത്തകള് അടിസ്ഥാന രഹിതമാണെന്ന് സ്വന്തം വെബ്സൈറ്റിലൂടെയാണ് നോക്കിയ അറിയിച്ചിരിക്കുന്നത്. അതേസമയം സ്മാര്ട്ട് ഫോണ് വ്യാപാര ലൈസന്സിന് ശ്രമിക്കുന്നുണ്ടെന്ന കാര്യം നോക്കിയ സമ്മതിച്ചിട്ടുണ്ട്.
 | 
നോക്കിയ ഇനി ഫോണ്‍ നിര്‍മാണത്തിനില്ല

 

ഹെല്‍സിങ്കി: ഫോണ്‍ നിര്‍മാണ രംഗത്തേക്ക് തിരിച്ചു വരുന്നെന്ന ചൈനീസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായിരുന്ന നോക്കിയ തളളി. ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് സ്വന്തം വെബ്‌സൈറ്റിലൂടെയാണ് നോക്കിയ അറിയിച്ചിരിക്കുന്നത്. അതേസമയം സ്മാര്‍ട്ട് ഫോണ്‍ വ്യാപാര ലൈസന്‍സിന് ശ്രമിക്കുന്നുണ്ടെന്ന കാര്യം നോക്കിയ സമ്മതിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് നോക്കിയ തങ്ങളുടെ ഫോണ്‍ വ്യാപാരം മൈക്രോസോഫ്റ്റിന് കൈമാറിയത്. മാസങ്ങള്‍ക്ക് ശേഷം ഇവര്‍ പുത്തന്‍ ടാബുകളുമായി രംഗത്തെത്തി. കൂടുതല്‍ ഇല്‌ക്ട്രോണിക് ഉത്പന്നങ്ങളിലേക്ക് കടക്കണമെന്ന ആഗ്രഹവും അന്ന് നോക്കിയ പങ്കു വച്ചിരുന്നു. അതേസമയം 2016 വരെ ഫോണ്‍ ഉത്പാദന വിപണിയില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് നോക്കിയ മൈക്രോസോഫ്റ്റിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.