വൺ ഫോണിന്റെ ഓൺലൈൻ ബുക്കിംഗ് 27ന്

വൺ എന്ന പേരിലറിയപ്പെടുന്ന ഫ്ലാഗ്ഷിപ്പ് കില്ലർ സ്മാർട്ട്ഫോണുകളുടെ നിർമ്മാതാക്കളെന്ന നിലയിൽ പേരെടുത്ത കമ്പനിയാണ് വൺ പ്ലസ്. ഈ ഫോണിന്റെ പ്രീ ഓർഡർ സംവിധാനം ഒക്ടോബർ 27ന് ലോഞ്ച് ചെയ്യുന്നു. ഇതിന്റെ പ്രീ ഓർഡർ വിൻഡോ ലൈവായി കാണാൻ തുടങ്ങിയിട്ട് മണിക്കൂറുകൾ മാത്രമേ ആയിട്ടുള്ളൂ. ഇതുപ്രകാരം ഈ ഹാൻഡ് സെറ്റ് ഓർഡർ ചെയ്യാനായി യൂസർമാർക്ക് ഡെഡിക്കേറ്റഡ് പ്രീ ഓർഡർ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
 | 

വൺ ഫോണിന്റെ ഓൺലൈൻ ബുക്കിംഗ് 27ന്
വൺ എന്ന പേരിലറിയപ്പെടുന്ന ഫ്‌ലാഗ്ഷിപ്പ് കില്ലർ സ്മാർട്ട്‌ഫോണുകളുടെ നിർമ്മാതാക്കളെന്ന നിലയിൽ പേരെടുത്ത കമ്പനിയാണ് വൺ പ്ലസ്. ഈ ഫോണിന്റെ പ്രീ ഓർഡർ സംവിധാനം ഒക്ടോബർ 27ന് ലോഞ്ച് ചെയ്യുന്നു. ഇതിന്റെ പ്രീ ഓർഡർ വിൻഡോ ലൈവായി കാണാൻ തുടങ്ങിയിട്ട് മണിക്കൂറുകൾ മാത്രമേ ആയിട്ടുള്ളൂ. ഇതുപ്രകാരം ഈ ഹാൻഡ് സെറ്റ് ഓർഡർ ചെയ്യാനായി യൂസർമാർക്ക് ഡെഡിക്കേറ്റഡ് പ്രീ ഓർഡർ വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

പ്രീ ഓർഡർ ചെയ്യുന്നതിന് മുമ്പായി  യൂസർമാർ ഒരു വൺപ്ലസ് അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം. തിങ്കളാഴ്ച പുറത്തിറങ്ങിയ ബ്ലോഗ് പോസ്റ്റിലാണ് കമ്പനി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ വൺപ്ലസ് വൺ സ്മാർട്ട്‌ഫോൺ ഓർഡർ ചെയ്യാൻ ലിമിറ്റഡ് വിൻഡോകളെ ലഭ്യമാക്കിയിട്ടുള്ളൂ. എന്നാൽ ഓർഡർ ചെയ്യാനാകുന്ന യൂണിറ്റുകളുടെ എണ്ണത്തിൽ നിബന്ധനകൾ ഏർപ്പെടുത്തിയിട്ടില്ല.

ഇപ്പോൾ വിതരണത്തിന് തയ്യാറായിരിക്കുന്ന യൂണിറ്റുകൾ ഉടൻ യൂസർമാരിലേക്കെത്തും. ശേഷിക്കുന്നവ പ്രീ ഓർഡർ പ്രകാരം പിന്നീടായിരിക്കും ലഭ്യമാക്കുക. വൺപ്ലസ് വണ്ണിന്റെ 16 ജിബി മോഡലിന് ഏകദേശം 18,300 രൂപയാണ് വില. 64 ജിബി വേരിയന്റിന് സുമാർ 21,350 രൂപ നൽകേണ്ടി വരും. ഏകേദശം 1530 രൂപ വിലയുള്ള ജെബിഎൽ ഇ വൺ ഇയർഫോണുകളും ഈ ഫോണിനൊപ്പം കമ്പനി ലഭ്യമാക്കുന്നുണ്ട്.

പ്രമുഖ ഓഡിയോ കമ്പനിയായ ജെബിഎല്ലുമായി കമ്പനി കൂട്ടുകെട്ടിലേർപ്പെടുകയാണെന്ന് വൺപ്ലസ് കഴിഞ്ഞയാഴ്ചയാണ് പ്രഖ്യാപിച്ചത്. ഇത്തരം ഫോണുകൾക്ക് വേണ്ടിമാത്രമാണ് ജെബിഎൽ ഇത്തരം ഇയർഫോണുകൾ നിർമിക്കുന്നത്. 10 ഹെർട്‌സ് മുതൽ 22000 ഹെർട്‌സ് വരെ റേഞ്ചിലുള്ള സൗണ്ടിലുള്ള ശബ്ദത്തെ ഇതിലൂടെ ശ്രവിക്കാം.