ഒപേറയുടെ ലക്ഷ്യം ഇന്ത്യയിലെ 100 ദശലക്ഷം മൊബൈൽ യൂസർമാർ

നോർവേ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒപേര സോഫ്റ്റ് വെയർ ഇന്ത്യയിലെ 100 ദശലക്ഷം മൊബൈൽ യൂസർമാരിലേക്കെത്താനുള്ള പ്രവർത്തനങ്ങളിലാണ്. കഴിഞ്ഞ മാസം ഒപേറ 50 ദശലക്ഷം ഇന്ത്യൻ മൊബൈൽ യൂസർമാർ എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കിയിരുന്നു. ഒപേറയുടെ ചീപ് എക്സിക്യൂട്ടീവായ ലാർസ് ബോയിൽസെൻ ആണ് ഇന്നലെ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യൻ മാർക്കറ്റിൽ സ്മാർട്ട്ഫോണുകൾ ഒരു തരംഗമായി മാറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് തങ്ങളുടെ വലിയ ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ ഒപേറ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്.
 | 

ഒപേറയുടെ ലക്ഷ്യം ഇന്ത്യയിലെ 100 ദശലക്ഷം മൊബൈൽ യൂസർമാർ
നോർവേ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒപേര സോഫ്റ്റ് വെയർ ഇന്ത്യയിലെ 100 ദശലക്ഷം മൊബൈൽ യൂസർമാരിലേക്കെത്താനുള്ള പ്രവർത്തനങ്ങളിലാണ്. കഴിഞ്ഞ മാസം ഒപേറ 50 ദശലക്ഷം ഇന്ത്യൻ മൊബൈൽ യൂസർമാർ എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കിയിരുന്നു. ഒപേറയുടെ ചീപ് എക്‌സിക്യൂട്ടീവായ ലാർസ് ബോയിൽസെൻ ആണ് ഇന്നലെ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യൻ മാർക്കറ്റിൽ സ്മാർട്ട്‌ഫോണുകൾ ഒരു തരംഗമായി മാറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് തങ്ങളുടെ വലിയ ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ ഒപേറ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്.

ഇന്ത്യ എന്നത് തങ്ങളെ സംബന്ധിച്ചിടത്തോളം പ്രാധാന്യമേറെയുളള മാർക്കറ്റാണെന്നും അതിനാൽ ഈ ലക്ഷ്യം സാക്ഷാത്കരിക്കാൻ അക്ഷീണം പരിശ്രമിക്കുമെന്നുമാണ് ബോയിൽസെൻ പറയുന്നത്. ഇന്ത്യയിൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന ആപ്ലിക്കേഷനുകളിൽ തങ്ങൾക്ക് മൂന്നാം സ്ഥാനമുണ്ടെന്നും ആഗോളഭീമനായ ജിമെയിലിനേക്കാളും തങ്ങൾക്ക് ഇന്ത്യയിൽ പ്രവർത്തന വ്യാപ്തിയുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. ആൻഡ്രോയ്ഡ് ഫോണുകളുടെ ഏറ്റവും പെട്ടെന്ന് വളർച്ചയുള്ള അഞ്ച് മാർക്കറ്റുകളായ ഇന്ത്യ, ഇന്തോനേഷ്യ, റഷ്യ, ആഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽ ഒപേറയ്ക്ക് ആദ്യത്തെ അഞ്ച് സ്ഥാനങ്ങളുണ്ടെന്നും ചീഫ് എക്‌സിക്യൂട്ടീവ് പറയുന്നു.