ലോകത്തെ ഏറ്റവും സ്ലിമ്മായ സ്മാർട്ട്‌ഫോണുമായി ഓപ്പോ

ലോകത്തെ ഏറ്റവും സ്ലിമ്മായ സ്മാർട്ട്ഫോൺ ഏതാണെന്നറിയാമോ? തങ്ങളുടെ പുതിയ ഫോണായ ആർ5 ആണെന്നാണ് ഓപ്പോ അവകാശപ്പെടുന്നത്. ഇതിന് വെറും 4.85 മില്ലിമീറ്റർ കട്ടിയെയുള്ളൂ. ജിയോണിയുടെ ഇലൈഫ് എസ് 5.1നെയാണ് ഇപ്പോൾ ഇക്കാര്യത്തിൽ ഓപ്പോ കടത്തിവെട്ടിയിരിക്കുന്നത്.
 | 
ലോകത്തെ ഏറ്റവും സ്ലിമ്മായ സ്മാർട്ട്‌ഫോണുമായി ഓപ്പോ

ലോകത്തെ ഏറ്റവും സ്ലിമ്മായ സ്മാർട്ട്‌ഫോൺ ഏതാണെന്നറിയാമോ? തങ്ങളുടെ പുതിയ ഫോണായ ആർ5 ആണെന്നാണ് ഓപ്പോ അവകാശപ്പെടുന്നത്. ഇതിന് വെറും 4.85 മില്ലിമീറ്റർ കട്ടിയെയുള്ളൂ. ജിയോണിയുടെ ഇലൈഫ് എസ് 5.1നെയാണ് ഇപ്പോൾ ഇക്കാര്യത്തിൽ ഓപ്പോ കടത്തിവെട്ടിയിരിക്കുന്നത്. ഈ ഫോണിന് 5.1 മില്ലീമീറ്റർ തിക്ക്‌നെസ്സാണുള്ളത്. ജിയോണി ഇലൈഫിനെ ഇക്കാര്യത്തിൽ അടുത്ത കാലത്ത് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഉൾപ്പെടുത്തിയിരുന്നു. ആ റെക്കോർഡാണിപ്പോൾ ഓപ്പോ ആർ 5 ഭേദിച്ചിരിക്കുന്നത്. ഏകദേശം 30,500 രൂപയാണ് ഓപ്പോ ആർ 5ന്റെ വില. മെറ്റാലിക് ആൻഡ് സെറാമിക് ഫിനിഷിംഗോട് കൂടിയ കോർണറുകൾ സഹിതമാണ് ഓപ്പോ ആർ 5 എത്തുന്നത്.

423 പിപിഐ പിക്‌സൽ ഡെനിസിറ്റി വാഗ്ദാനം ചെയ്യുന്ന 5.2 ഇഞ്ച് ഫുൾ എച്ച്ഡി (1080 ഇന്റു 1920പിക്‌സൽസ്) എഎംഒഎൽഇഡി ഡിസ്‌പ്ലേ, 64 ബിറ്റ് ഒക്ട കോർ ക്വാൽകോം സ്‌നാപ് ഡ്രാഗൻ 615 (എംഎസ്എം 8939) പ്രൊസസ്സർ(2.1 ജിഗാഹെട്‌സ് ക്വാഡ് കോർ പ്ലസ് 1.5 ജിഗാഹെട്‌സ് ക്വാഡ് കോർ), 2 ജിബി റാം, സോണി ഐഎംഎക്‌സ് 214 സെൻസറോടു കൂടിയ 13 മെഗാപിക്‌സൽ റിയർ ക്യാമറ, എൽഇഡി ഫ്‌ളാഷ്, 5 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ, കമ്പനിയുടെ പ്രൊപ്പൈറ്ററി കളർ ഓപ്പറേറ്റിംഗ് സിസ്റ്റം (ആൻഡ്രോയ്ഡ് 4.4 കിറ്റ്കാറ്റിൽ അധിഷ്ഠിതം) 16 ജിബി ഇൻബിൽറ്റ് സ്‌റ്റോറേജ്, 2000 എംഎഎച്ച് ബാറ്ററി എന്നിവ ഇതിന്റെ ചില സവിശേഷതകളാണ്. വിഒഒസി ചാർജിംഗ് ടെക്‌നോളജി ഈ ഫോണിനെ ആകർഷകമാക്കുന്നു. ഈ സംവിധാനത്തിലൂടെ ഫോണിലെ ബാറ്ററി 30 മിനുറ്റിനകം 75ശതമാനം ചാർജ് ചെയ്യാനാകുന്നു. വൈഫൈ, ബ്ലൂടൂത്ത്, ജിപിആർഎസ്/ ഇഡിജിഇ, ടിഡിഎൽടിഇ, എൽടിഇ, എഫ്ഡിഡി, മൈക്രോ യുഎസ്ബി എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും ഇതിലുണ്ട്.