സാംസങിന്റെ ഗ്യാലക്സി നൂക്ക് ടാബ്ലറ്റ്
സാംസങും ബുക്ക് സെല്ലർമാരായ ബാർനെസ് ആൻഡ് നോബിളും ചേർന്ന് പുറത്തിറക്കുന്ന പുതിയ ടാബ്ലറ്റായ ഗ്യാലക്സി ടാബ് 4 നൂക്ക് 10.1 വരുന്നു. ജൂണിലായിരുന്നു ഇതിനെ സംബന്ധിച്ച ആദ്യ പ്രസ്താവന ഉണ്ടായത്. തുടർന്ന് ഓഗസ്റ്റിൽ ഈ ഗണത്തിൽപ്പെട്ട ആദ്യ ടാബ്ലറ്റ് പുറത്തിറങ്ങുകയും ചെയ്തു. അതിന് 7 ഇഞ്ച് സ്ക്രീനായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ കമ്പനി ഇതിന്റെ 10.1 ഇഞ്ച് സ്ക്രീനുള്ള പതിപ്പ് പുറത്തിറക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.
ആപ്പിളിന്റെ ഐപാഡിനും ആമസോൺ ഡോട് കോമിന്റെ കിൻഡിൽ ഫയറിനും ഇത് ഭീഷണിയുയർത്തുമെന്നുറപ്പാണ്. നൂക്ക് ആപ്ലിക്കേഷൻ സ്റ്റോറിൽ നിന്നും, ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകൾ ആക്സസ് ചെയ്യാമെന്ന വാഗ്ദാനത്തോടെയാണ് പുതിയ നൂക്ക് എത്തുന്നത്. നൂക്ക് സ്റ്റോറിൽ നിന്നുള്ള പുതിയ കണ്ടന്റുകളുമായാണ് പുതിയ ടാബ്ലറ്റ് എത്തുന്നത്. ഇതിൽ പുസ്തകങ്ങൾ, ടിവി ഷോകൾ, ടോപ്പ് മാഗനസിനുകൾ, ആപ്ലിക്കേഷനുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. ബാർനെസ് ആൻഡ് നോബിൾ റീട്ടെയിൽ സ്റ്റോറകളിൽ നിന്നും നൂക്ക് ഡോട് കോമിൽ നിന്നും ഈ ടാബ്ലറ്റുകൾ വാങ്ങാം.