സാംസങ് ഗ്യാലക്സി നോട്ട് 4 ഇന്ത്യൻ വിപണിയിൽ

സാംസങിന്റെ നെക്സ്റ്റ് ജനറേഷൻ നോട്ട് സ്മാർട്ട്ഫോണായ ഗ്യാലക്സി നോട്ട് 4 പുറത്തിറങ്ങി. 58,300 രൂപയാണ് വില. ഒക്ടോബർ 17 മുതൽ ഈ ഫോൺ ഇന്ത്യൻ വിപണിയിൽ ലഭ്യമാകും.
5.7 ഇഞ്ച് ക്വാഡ് എച്ച്ഡി (2560 ഇന്റു 1440) സൂപ്പർ എ.എം.ഒ.എൽ.ഇ.ഡി ഡിസ്പ്ലേയാണ് ഇതിന്റെ പ്രധാന സവിശേഷത. ഇതിന് മെറ്റൽ ഫ്രെയിമും സോഫ്റ്റ് ടെക്സ്റ്റേർഡ് ബാക്ക് കവറുമുണ്ട്. ഗ്യാലക്സി നോട്ട് 4ന് 16 മെഗാപിക്സൽ റിയർ ക്യാമറയാണുള്ളത്. കൂടാതെ ഇതിൽ ഓപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷനുമുണ്ട്. ക്യാമറയുടെ കുലുക്കത്തെയും പ്രകാശം കുറഞ്ഞ സമയത്തെ എക്സ്പോഷർ ടൈമിനെ ഓട്ടോമാറ്റിക്കായി ബാലൻസ് ചെയ്യാൻ സഹായിക്കുന്ന ഓപ്ഷനാണിത്. ഇതിന്റെ ഫ്രണ്ട് ക്യാമറ 3.7 മെഗാപിക്സലാണ്. ഈ ക്യാമറയിൽ 90 ഡിഗ്രി ഡിഫോൾട്ട് ഷൂട്ടിംഗ് ആംഗിളുണ്ട്. ഇതിന് പുറമെ 120 വൈഡ് ആംഗിൾ ഷൂട്ടിംഗ് സൗകര്യവുമുണ്ട്. മികച്ച സെൽഫികളെടുക്കാൻ ഏറ്റവും അനുയോജ്യമായ ക്യാമറയാണിത്.
നോട്ട് 4ലുള്ള മൾട്ടിവിൻഡോ ഫീച്ചറിലൂടെ മൾട്ടിടാസ്കിംഗ് അനുഭവത്തെ മെച്ചപ്പെടുത്തുമെന്നാണ് സാംസങ് അവകാശപ്പെടുന്നത്. ഇതിലെ എസ് പെൻ ഒരു മൗസ് കർസറായും പ്രവർത്തിക്കും. ഗ്യാലക്സി നോട്ട് 3യേക്കാൾ വേഗത്തിൽ നോട്ട് 4 ചാർജ് ചെയ്യാനാകും. താരമ്യേന ഇതിന് ഊർജവും കുറച്ച് മതിയാകും. 176 ഗ്രാം തൂക്കവും 8.5 മില്ലിമീററർ കനവുമുള്ള ഫോണാണിത്. ആൻഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന നോട്ട് 4ൽ ഒരു ഫിംഗർപ്രിന്റ് സ്കാനറുമുണ്ട്. ചാർക്കോൾ ബ്ലാക്ക്, ഫ്രോസ്റ്റ് വൈറ്റ്, ബ്രോൺസ് ഗോൾഡ്, ബ്ലോസം പിങ്ക് എന്നീ നിറങ്ങളിലാണ് നോട്ട് 4 ലഭ്യമാകുക.