സാംസങ്ങ് ഗ്യാലക്‌സി 4: വില കുറച്ചത് വെറും 3900 രൂപ. ‘രണ്ടിരട്ടി’യെന്ന് മനോരമ..!

ചൈനീസ് സ്മാർട് ഫോൺ കമ്പനികൾ ഇന്ത്യൻ വിപണി വാഴാൻ തുടങ്ങിയത് തിരിച്ചറിഞ്ഞ് സാംസങ്ങും തങ്ങളുടെ ഫോണുകളുടെ വില കുറച്ചുതുടങ്ങിയിട്ടുണ്ട്.
 | 
സാംസങ്ങ് ഗ്യാലക്‌സി 4: വില കുറച്ചത് വെറും 3900 രൂപ. ‘രണ്ടിരട്ടി’യെന്ന് മനോരമ..!

 

ചൈനീസ് സ്മാർട് ഫോൺ കമ്പനികൾ ഇന്ത്യൻ വിപണി വാഴാൻ തുടങ്ങിയത് തിരിച്ചറിഞ്ഞ് സാംസങ്ങും തങ്ങളുടെ ഫോണുകളുടെ വില കുറച്ചുതുടങ്ങിയിട്ടുണ്ട്. സാംസങ്ങ് ഗ്യാലക്‌സി എന്ന പ്രീമിയം ഫോണിന്റെ വിലയാണ് ഒടുവിൽ വെട്ടിക്കുറച്ചത്. 21900 രൂപ വിലയുണ്ടായിരുന്ന ഫോൺ ഇനി 17999 രൂപക്ക് ലഭിക്കും. അതായത് 3900 രൂപയുടെ കുറവ്.

ഇന്ത്യയിലാകമാനമുള്ള റീട്ടെയിൽ ഷോറൂമുകളിൽ 17999 ന് ഫോൺ ലഭിക്കുമ്പോഴും സാംസങ്ങ് സ്‌റ്റോറിൽ വില കുറഞ്ഞിട്ടില്ല. പഴയ നിരക്കായ 21900 ആണ് സ്‌റ്റോറിൽ ഇപ്പോഴും വില കാണിച്ചിട്ടുള്ളത്. (ലിങ്ക് കാണാം) 

2013ൽ ഗ്യാലക്‌സി 4 പുറത്തിറങ്ങിയപ്പോൾ 41500 രൂപയായിരുന്നു വില. പിന്നീട് പല തവണയായി വിലകുറച്ചാണ് നിരക്ക് 21900 ആയത്. രണ്ടരവർഷം മുൻപുള്ള ആദ്യത്തെ വില കാണിച്ച് ഫോണിന്റെ വില കുത്തനെ കുറഞ്ഞതായി ചിലർ സാംസങ്ങ് ഗ്യാലക്‌സി 4: വില കുറച്ചത് വെറും 3900 രൂപ. ‘രണ്ടിരട്ടി’യെന്ന് മനോരമ..!പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. മനോരമ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഈ നിരക്ക് ഉയർത്തിക്കാട്ടി ഫോണിന്റെ വില കുത്തനെ കുറച്ചതായി വാർത്തയും നൽകി.

ആവേശത്തിൽ മനോരമ നൽകിയ വാർത്തയുടെ തലക്കെട്ടിനെ ചൊല്ലിയും ഫേസ്ബുക്കിൽ ചർച്ച തുടരുകയാണ്. ഫോണിന്റെ വില ഇരട്ടിയിലേറെ കുറച്ചെന്നായിരുന്നു മനോരമാ ന്യൂസിന്റെ തലക്കെട്ട്. എങ്ങനെയാണ് ഇരട്ടിയിലേറെ വില കുറക്കാൻ കഴിയുക എന്ന് ചിലർ ചോദിക്കുന്നു. ഫോൺ വാങ്ങിയാൽ ആകെ വിലയുടെ 150% തുക വാങ്ങുന്നയാൾക്ക് ലഭിക്കുമോ എന്നാണ് പരിഹാസ രൂപേണ ചിലർ ചോദിക്കുന്നത്.