സാംസങിന്റെ ഇസഡ് 1 ഡിസംബർ 10ന് ഇന്ത്യയിൽ

സാംസങിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ടൈസണിൽ പ്രവർത്തിക്കുന്ന ഫോണായ ഇസഡ് 1 ഡിസംബർ 10ന് ഇന്ത്യയിലെത്തുന്നു. സൗത്ത് കൊറിയയിലെ മെയിൽ ബിസിനസ് ന്യൂസ്പേപ്പറാണീ വിവരം പുറത്ത് വിട്ടിരിക്കുന്നത്. മൂന്നാമത്തെ ക്വാർട്ടറിൽ ടൈസൺ സ്മാർട്ട്ഫോൺ റഷ്യയിൽ പുറത്തിറക്കാൻ സാംസങ് ആലോചിച്ചിരുന്നു. എന്നാൽ പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
 | 

സാംസങിന്റെ ഇസഡ് 1 ഡിസംബർ 10ന് ഇന്ത്യയിൽ
സാംസങിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ടൈസണിൽ പ്രവർത്തിക്കുന്ന ഫോണായ ഇസഡ് 1 ഡിസംബർ 10ന് ഇന്ത്യയിലെത്തുന്നു. സൗത്ത് കൊറിയയിലെ മെയിൽ ബിസിനസ് ന്യൂസ്‌പേപ്പറാണീ വിവരം പുറത്ത് വിട്ടിരിക്കുന്നത്. മൂന്നാമത്തെ ക്വാർട്ടറിൽ ടൈസൺ സ്മാർട്ട്‌ഫോൺ റഷ്യയിൽ പുറത്തിറക്കാൻ സാംസങ് ആലോചിച്ചിരുന്നു. എന്നാൽ പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ടൈസന്റെ പുറകിലുള്ള എക്കോസിസ്റ്റത്തിൽ കൂടുതൽ അഴിച്ചുപണി നടത്തേണ്ടതിനാലാണ് ഈ ലോഞ്ചിംഗ് നിർത്തി വച്ചതെന്നാണ് സാംസങ് പറയുന്നത്. സാംസങിന്റെ സ്മാർട്ട് വാച്ചടക്കമുള്ള ചില ഡിവൈസുകൾ ഇപ്പോൾ ഈ പ്ലാറ്റ്‌ഫോമിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ സാംസങിന്റെ ഭൂരിഭാഗം മൊബൈൽ ഡിവൈസുകളും ഗൂഗിളിന്റെ ആൻഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിലാണ് പ്രവർത്തിക്കുന്നത്. യുഎസ് സ്ഥാപനത്തെ ആശ്രയിക്കുന്നത് നിർത്താനാണ് സാംസങ് സ്വന്തമായി ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നത്. എന്നാൽ ഇത് പുറത്തിറങ്ങാൻ വൈകുന്നത് സാംസങിന്റെ ആരാധകരെ നിരാശയിലാഴ്ത്തുന്നുണ്ട്.