നെറ്റിന് സ്പീഡ് കുറവാണോ? എങ്കിൽ ‘ഫേസ്ബുക്ക് ലൈറ്റു’ണ്ട്

നെറ്റ്വർക്ക് സ്പീഡ് കുറഞ്ഞ രാജ്യങ്ങളിൽ വേഗത്തിൽ ഫേസ്ബുക്ക് ഉപയോഗിക്കാൻ സഹായിക്കുന്ന ആപ്പ് ഫേസ്ബുക്ക് പുറത്തിറക്കി. ആൻഡ്രോയിഡ് ആപ്പായ ഫേസ്ബുക്ക് ലൈറ്റാണ് അധികൃതർ പുറത്തിറക്കിയിരിക്കുന്നത്.
 | 
നെറ്റിന് സ്പീഡ് കുറവാണോ? എങ്കിൽ ‘ഫേസ്ബുക്ക് ലൈറ്റു’ണ്ട്

നെറ്റ്‌വർക്ക് സ്പീഡ് കുറഞ്ഞ രാജ്യങ്ങളിൽ വേഗത്തിൽ ഫേസ്ബുക്ക് ഉപയോഗിക്കാൻ സഹായിക്കുന്ന ആപ്പ് ഫേസ്ബുക്ക് പുറത്തിറക്കി. ആൻഡ്രോയിഡ് ആപ്പായ ഫേസ്ബുക്ക് ലൈറ്റാണ് അധികൃതർ പുറത്തിറക്കിയിരിക്കുന്നത്. അധികം ഡാറ്റ ചെലവഴിക്കാതെ ഉപഭോക്താവിന് ഫേസ്ബുക്ക് ഉപയോഗിക്കാം എന്നതാണ് ഈ ആപ്പിന്റെ പ്രധാന നേട്ടം. 1. എം.ബി സ്റ്റോറേജ് മാത്രമാണ് ഇതിന് ആവശ്യമായിട്ടുള്ളത്.

സ്റ്റാറ്റസും, ചിത്രങ്ങളും 2 ജി നെറ്റ്‌വർക്കിലും വേഗത്തിൽ ലോഡാകും. വീഡിയോ ലഭ്യമായിരിക്കില്ല. സ്റ്റാറ്റസ് അപ്‌ഡേറ്റും, ഫോട്ടോ അപ്‌ലോഡും സാധാരണ രീതിയിൽ സാധിക്കും. ഇന്ത്യയിൽ ഗൂഗിൾ പ്‌ളേസ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

നേരത്തെ ഫേസ്ബുക്ക് ഡവലപ്പേഴ്‌സ് കോൺഫറൻസിൽ പ്രഖ്യാപിച്ച ആശയമാണിത്. ആദ്യഘട്ടത്തിൽ ഏഷ്യയിലാണ് പദ്ധതി അവതരിപ്പിച്ചത്. ആപ്പിന് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നതെന്ന് പ്രൊജക്ട് മാനേജർ വിജയ് ശങ്കർ പറഞ്ഞു. യൂറോപ്പ്, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിൽ ആപ്പ് വൈകാതെ ലഭ്യമാകും.