10,000 എംഎഎച്ച് ബാറ്ററിയുമായി ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ വരുന്നു
മുംബൈ: ഏറ്റവും കൂടുതല് ബാറ്ററി ലൈഫ് തരുന്ന ആന്ഡ്രോയ്ഡ് ഫോണ് അവതരിപ്പിക്കാനൊരുങ്ങുകയാണ് ചൈനീസ് സ്മാര്ട്ട്ഫോണ് നിര്മാതാക്കളായ ഔകിടെല്. കെ10000 എന്ന പുതിയ മോഡലിന് കമ്പനി നല്കിയികരിക്കുന്നത് 10000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാണ്. ഇതിന്റെ വിലയോ ലഭ്യതയോ സംബന്ധിച്ച വിവരങ്ങള് ഇതുവരെ പുറത്തു വിട്ടിട്ടില്ല.
സ്മാര്‍ട്ട് ഫോാണുകളുടെ പ്രധാന പോരായ്മ അവയുടെ ബാറ്ററി ലൈഫ് നീണ്ടു നില്‍ക്കുന്നില്ല എന്നതാണ്. മിക്ക സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളും ഒരു പവര്‍ ബാങ്ക് കൂടി കയ്യില്‍ കരുതുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഔകിടെല്‍ അവതരിപ്പിക്കുന്ന പുതിയ മോഡല്‍ സാംസംഗ് ഗ്യാലക്‌സി നോട്ട് 4 നല്‍കുന്നതിനേക്കാള്‍ മൂന്നിരട്ടി ബാറ്ററി ലൈഫ് തരുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എങ്കിലും ബാറ്ററി എത്ര സമയം നീണ്ടു നില്‍ക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നില്ല.
5.5 ഇഞ്ച് എച്ചഡി ഡിസ്‌പ്ലേയോടു കൂടിയ ഔകിടെല്‍ കെ 10000ത്തിന് 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് ഉണ്ട്. 13 മെഗാപിക്‌സല്‍ പി്ന്‍ ക്യാമറയും 54 മെഗാപിക്‌സല്‍ മുന്‍ ക്യാമറയുമാണ് മറ്റ് സവിശേഷതകള്‍. ഫോണ്‍ ഉടന്‍ തന്നെ വിപണിയിലെത്തുമെന്നാണ് വിവരം.