ഐഫോണ്‍ സിക്‌സിനെക്കാള്‍ കനം കുറഞ്ഞ ടിവിയുമായി സോണി
മുംബൈ: കൂടുതല്‍ കനം കുറഞ്ഞതും മെലിഞ്ഞതുമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ സൃഷ്ടിയില് വിപ്ലവവുമായെത്തിയത് ആപ്പിള് ആയിരുന്നു. എന്നാല് ഇപ്പോളിതാ ഏറ്റവും പുതിയ ടിവിയിലൂടെ ആപ്പിളിനെ കടത്തി വെട്ടിയിരിക്കുകയാണ് സോണി.
ഐഫോണ്‍ 6നെക്കാളും കനം കുറഞ്ഞതാണ് സോണിയുടെ ഏറ്റവും പുതിയ അള്‍ട്രാ എച്ച്ഡി 4കെ ടിവി. ഉടന്‍ തന്നെ ഇത് വിപണിയിലെത്തും. 65, 55 ഇഞ്ചുകളില്‍ ഇത് ലഭ്യമാണ്.
നമ്മുടെ സ്വീകരണമുറികളുടെ ഭിത്തികള്‍ക്ക് അഴകേകാന്‍ ഇത് ഉടന്‍ തന്നെയെത്തും. മികച്ച പിക്ചര്‍ ക്വാളിറ്റിയും ഇത് ഉറപ്പ് നല്‍കുന്നുണ്ട്. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ടിവിയും ഇതോടൊപ്പം തന്നെയുണ്ട്. ഓണ്‍ലൈന്‍ വഴി അടുത്ത മാസം മുതല്‍ ടിവി ലഭിച്ചു തുടങ്ങും.
55 ഇഞ്ച് ടിവിയ്ക്ക് ഏകദേശം മൂന്ന് ലക്ഷം രൂപയോളം വിലവരും. 65 അഞ്ചിന് അഞ്ചരലക്ഷം രൂപയോളമാകും വിലയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.