ട്വിറ്റർ റിയൽലൈഫ് കോമേഴ്സിലേക്ക്; ട്വീറ്റുകൊണ്ട് എന്തും വാങ്ങാം
റിയൽ ലൈഫ് കോമേഴ്സിലേക്ക് കടക്കാൻ ട്വിറ്റർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഓഫേഴ്സ് എന്ന പുതിയ ടൂളിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഇതിലൂടെ റീട്ടെയിലർക്ക് മണി ഓഫ് കൂപ്പണുകൾ ട്വീറ്റ് ചെയ്യാനാകും. അത് പിന്നീട് സ്റ്റോറിൽ നിന്നും വീണ്ടെടുക്കാനുമാകും. അഡ്വർടൈസർമാർക്ക് പ്രമോഷനുകളും ഡിസ്കൗണ്ടുകളും യൂസർമാരുടെ ട്വിറ്റർ ഫീഡുകളിൽ പോസ്റ്റ് ചെയ്യാനും ഇതിലൂടെ സാധിക്കുന്നു. ഷോർട്ട് മെസേജിംഗ് സർവീസിലൂടെ തങ്ങളുടെ സ്ഥാപനത്തെ പിന്തുടരുന്ന യൂസർമാരുടെയും പിന്തുടരാത്ത യൂസർമാരുടെയും ഫീഡുകളിൽ ഇത്തരത്തിൽ പോസ്റ്റ് ചെയ്യാൻ ഇതിലൂടെ സ്ഥാപനങ്ങൾക്ക് സാധിക്കും. തുടർന്ന് യൂസർമാർക്ക് തങ്ങളുടെ കാർഡിലെ വിവരങ്ങൾ എന്റർ ചെയ്യാം. അവർ എപ്പോഴാണോ അത് സ്റ്റോറിൽ ഉപയോഗിക്കുന്നത് അപ്പോൾ ഓഫർ അപ്ലൈ ചെയ്യപ്പെടുകയും ചെയ്യും.
ഇത് പ്രകാരം ഒരു ഓഫർ ലഭിക്കാനായി ഉപഭോക്താക്കൾ അവരുടെ ക്രെഡിറ്റ് കാർഡിലെയോ ഡെബിറ്റ് കാർഡിലെയോ വിവരങ്ങൾ നൽകണം. തുടർന്ന് അതേ കാർഡുപയോഗിച്ച് അവർക്ക് ഒരു സ്റ്റോറിലെ പ്രമോഷൻ സ്വീകരിക്കാനും സാധിക്കും. ഇത് ചെയ്ത് കഴിഞ്ഞാൽ യൂസർമാർക്ക് അവർക്ക് കാർഡിലൂടെ ക്യാഷ് ബാക്ക് ലഭിക്കും.
ആദ്യ ഘട്ടത്തിൽ യുഎസിൽ നടപ്പിലാക്കുന്ന പരിപാടി പിന്നീട് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി. യൂസർമാരുടെ ക്രെഡിറ്റ് കാർഡിലെ വിവരങ്ങൾ തങ്ങൾ എൻക്രൈപ്റ്റ് ചെയ്യുന്നുണ്ടെങ്കിലും അവർക്ക് എപ്പോൾ വേണമെങ്കിലും അത് റിമൂവ് ചെയ്യാമെന്നും ട്വിറ്റർ പറയുന്നു. ട്വിറ്റർ മെല്ലെ ഷോപ്പിംഗിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കുന്ന കാഴ്ചയാണുള്ളത്. അതിന്റെ ആദ്യ പടിയായാണ് സെപ്റ്റംബറിൽ ട്വിറ്റർ ബൈ ബട്ടൻ ലോഞ്ച് ചെയ്തിരിക്കുന്നത്. ഇതിലൂടെ യൂസർമാർക്ക് ട്വിറ്റർ വിടാതെ തന്നെ പർച്ചേസ് ചെയ്യാൻ അല്ലെങ്കിൽ ചാരിറ്റിക്കായി പണം സംഭാവന ചെയ്യാൻ സാധിക്കും.