ലൈവ് വീഡിയോകൾക്ക് ഒരു ട്വിറ്റർ ആപ്പ്

ലൈവ് വീഡിയോകൾ കാണുന്നതിനായി ട്വിറ്റർ പുതിയ ആപ്പ് പുറത്തിറക്കി. പെരിസ്കോപ്പ് എന്നാണ് ഈ ട്വിറ്റർ ആപ്പിന്റെ പേര്.
 | 

ലൈവ് വീഡിയോകൾക്ക് ഒരു ട്വിറ്റർ ആപ്പ്

ലൈവ് വീഡിയോകൾ കാണുന്നതിനായി ട്വിറ്റർ പുതിയ ആപ്പ് പുറത്തിറക്കി. പെരിസ്‌കോപ്പ് എന്നാണ് ഈ ട്വിറ്റർ ആപ്പിന്റെ പേര്. ഇതേ ആവശ്യത്തിനായി നേരത്തെ ഉപയോഗിച്ചിരുന്നതും ഏറെ ജനപ്രിയമായതുമായ ‘മീർകാറ്റ്’ എന്ന ആപ്പിന് വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് പെരിസ്‌കോപ്പ് രംഗത്ത് വന്നിരിക്കുന്നത്.

നിലവിൽ ട്വിറ്ററിൽ തത്സമയ വാർത്തകളും ദൃശ്യങ്ങളും മീർക്കാറ്റിലൂടെ ഷെയർ ചെയ്യപ്പെടുന്നുണ്ട്. ലൈവ് വീഡിയോകൾ കാണാമായിരുന്നുവെങ്കിലും അത് വീണ്ടും കാണുവാനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. പെരിസ്‌കോപ്പ് തത്സമയം വീഡിയോകൾ കാണുവാൻ സഹായിക്കുന്നതിനൊപ്പം അവ വീണ്ടും കാണാനുള്ള സൗകര്യവും നൽകുന്നു. ട്വിറ്ററുമായി ചേർന്ന് പ്രവർത്തിക്കുന്നത് കൊണ്ട് ഈ ആപ്പ് ഏറെ ഉപയോഗപ്രദവുമാണ്.

കൂടാതെ സന്ദേശങ്ങളയക്കാനും ചാറ്റ് ചെയ്യാനും പുതിയ ആപ്പിൽ സൗകര്യമുണ്ട്. ആപ്പിൾ സ്റ്റോറിലാണ് ഈ ആപ്ലിക്കേഷൻ ഇപ്പോൾ ലഭിക്കുക.