യൂസർമാരുടെ ഫോണിലെ മറ്റ് ആപ്ലിക്കേഷനുകളെയും ട്വിറ്റർ ട്രാക്ക് ചെയ്യാനൊരുങ്ങുന്നു

യൂസർമാർ തങ്ങളുടെ മൊബൈൽ ഡിവൈസുകളിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന മറ്റ് ആപ്ലിക്കേഷനുകളെയും ട്രാക്ക് ചെയ്യാൻ ഒരുങ്ങുന്നതായി ട്വിറ്റർ ഇന്നലെ (നവംബർ 26) പ്രഖ്യാപിച്ചു. മികച്ച രീതിയിൽ പരസ്യങ്ങളും കണ്ടന്റുകളും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. യൂസർമാരുടെ മൊബൈൽ ഡിവൈസുകളിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്ലിക്കേഷനുകൾ ശേഖരിക്കുകയും അത് വല്ലപ്പോഴും അപ്ഡേറ്റ് ചെയ്യാനും ഉദ്ദേശിക്കുന്നതായി ട്വിറ്ററിന്റെ ഒരു ബ്ലോഗ് പോസ്റ്റ് വെളിപ്പെടുത്തുന്നു.
 | 

യൂസർമാരുടെ ഫോണിലെ മറ്റ് ആപ്ലിക്കേഷനുകളെയും ട്വിറ്റർ ട്രാക്ക് ചെയ്യാനൊരുങ്ങുന്നു
യൂസർമാർ തങ്ങളുടെ മൊബൈൽ ഡിവൈസുകളിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന മറ്റ് ആപ്ലിക്കേഷനുകളെയും ട്രാക്ക് ചെയ്യാൻ ഒരുങ്ങുന്നതായി ട്വിറ്റർ ഇന്നലെ  (നവംബർ 26) പ്രഖ്യാപിച്ചു. മികച്ച രീതിയിൽ പരസ്യങ്ങളും കണ്ടന്റുകളും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. യൂസർമാരുടെ മൊബൈൽ ഡിവൈസുകളിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്ലിക്കേഷനുകൾ ശേഖരിക്കുകയും അത് വല്ലപ്പോഴും അപ്‌ഡേറ്റ് ചെയ്യാനും ഉദ്ദേശിക്കുന്നതായി ട്വിറ്ററിന്റെ ഒരു ബ്ലോഗ് പോസ്റ്റ് വെളിപ്പെടുത്തുന്നു.

കണ്ടന്റുകൾ കൂടുതൽ മികച്ച് രീതിയിൽ ലഭ്യമാക്കാനാണീ നടപടിയെന്നും പോസ്റ്റിൽ പറയുന്നു. ഇതു  പ്രകാരം യൂസർമാർ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്ലിക്കേഷനുകളുടെ ലിസ്റ്റ് ശേഖരിക്കുക മാത്രമെ ചെയ്യുകയുള്ളൂവെന്നും ആ ആപ്ലിക്കേഷനുകളിലൂടെ യൂസർമാർ എന്താണ് ചെയ്യുന്നതെന്ന് സൂക്ഷ്മനിരീക്ഷണം നടത്തില്ലെന്നും ട്വിറ്റർ വ്യക്തമാക്കുന്നുണ്ട്. ട്വിറ്റർ യൂസർമാരുടെ ഫോണുകളിലും ടാബ്ലറ്റുകളിലും ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്ലിക്കേഷനുകൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. ട്വിറ്ററിൽ വരുന്ന പരസ്യങ്ങളെ ഇതിലൂടെ പ്രമോട്ട് ചെയ്യുന്നത് ഇത്തരം ആപ്ലിക്കേഷനിലൂടെയാണ്. ആപ്പിൾ മൊബൈൽ ഡിവൈസുകളിലെ ലിമിറ്റ് ആഡ് ട്രാക്കിംഗിലൂടെയും ആൻഡ്രോയ്ഡ് മൊബൈൽ ഡിവൈസുകളിലെ ഓപ്റ്റ് ഔട്ട് ഓഫ് ഇന്ററസ്റ്റ്‌ബേസ്ഡ് ആഡ്‌സിലൂടെയും ട്വിറ്റർ യൂസർമാർക്ക് അവരുടെ ആപ്ലിക്കേഷൻ ലിസ്റ്റുകൾ ഹാർവസ്റ്റ് ചെയ്യുന്നത് തടയാനാകും.