ട്വിറ്റർ യൂസർമാർക്ക് ഫോളോ ചെയ്യാത്ത അക്കൗണ്ടുകളുടെയും ട്വീറ്റ് കാണാം
ട്വിറ്ററിൽ നാം ഫോളോ ചെയ്യാത്ത അക്കൗണ്ടുകാരുടെ ട്വീറ്റുകൾ സാധാരണ കാണാൻ സാധിക്കാറില്ല. എന്നാൽ ഇനി മുതൽ ട്വിറ്റർ അതിന് അവസരമൊരുക്കുകയാണെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രസക്തമായ മെസേജുകളാണ് ഇതുപ്രകാരം ദൃശ്യമാകുക. അത്തരം മെസേജുകൾ ട്വീറ്റു ചെയ്യുന്നവർ നാം ഫോളോ ചെയ്തവരല്ലെങ്കിൽ കൂടി അവ നമുക്ക് കാണാനാകുമെന്ന് ചുരുക്കം. ട്വിറ്റർ ഇതുസംബന്ധിച്ച് അടുത്തിടെ ടെസ്റ്റുകൾ നടത്തിയിരുന്നു. ഇതിനോട് യൂസർമാർ അനുകൂലമായി പ്രതികരിച്ചതിനാലാണ് പുതിയ പരിഷ്കാരവുമായി മുന്നോട്ട് പോകാൻ ട്വിററർ തീരുമാനിച്ചിരിക്കുന്നത്.
ജനകീയവും ഉപകാരപ്രദവുമായ കണ്ടന്റുകളെ മറ്റേതെങ്കിലും യൂസർമാർ ട്വീറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നമ്മുടെ ടൈംലൈനിലേക്ക് കൂട്ടിച്ചേർക്കപ്പെടുകയാണ് ചെയ്യുന്നതെന്നാണ് വെള്ളിയാഴ്ച ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ഒരു സപ്പോർട്ട് പേജ് ഇതിനെക്കുറിച്ച് പറയുന്നത്.