യുസി ബ്രൗസർ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നുവെന്ന് വെളിപ്പെടുത്തൽ
ന്യൂഡൽഹി: ആൻഡ്രോയ്ഡ് ഉപയോക്താക്കൾ വ്യാപകമായി ഉപയോഗിക്കുന്ന വെബ് ബ്രൗസറായ യുസി ബ്രൗസർ ഫോൺ നമ്പറുകളും ഫോണിലെ മറ്റു വിവരങ്ങളും ചോർത്തുന്നതായി കനേഡിയൻ സാങക്േതിക ഗവേഷണ സ്ഥാപനമായ സിറ്റിസൺ ലാബ്സ്. ബ്രൗസറിന്റെ ഇംഗ്ലീഷ്, ചൈനീസ് വേർഷനുകൾ സെർച്ച് വിവരങ്ങൾ, ഉപഭോക്താവിന്റെ ഫോണിലുള്ള വിവരങ്ങൾ, നമ്പറുകൾ, ലൊക്കേഷൻ എന്നിവ വളരെ എളുപ്പത്തിൽ ചോർത്താൻ കഴിയുന്നവയാണെന്നാണ് വെളിപ്പെടുത്തൽ.
ഡാറ്റ ട്രാഫിക് പ്രാപ്യമായ ആർക്കും ബ്രൗസർ ഉപയോഗിക്കുന്നവരുടെ സ്വകാര്യ വിവരങ്ങൾ ചോർത്താൻ കഴിയുന്ന വിധത്തിലാണ് യുസി ബ്രൗസറെന്നാണ് സിറ്റിസൺ ലാബ്സ് പറയുന്നത്. ഉപയോക്താക്കളുടെ സ്വകാര്യത ഇതിലൂടെ നഷ്ടമാകുമെന്നും സ്ഥാപനം വ്യക്തമാക്കുന്നു.
യുസി ബ്രൗസറിലെ പുതിയ അപ്ഡേറ്റിൽ പ്രശ്നങ്ങൾ പിരഹരിച്ചുവെന്നാണ് ആലിബാബ ഈ വാർത്തയോട് പ്രതികരിച്ചത്. ചൈനയിലും ഇന്ത്യയിലും ജനപ്രിയ ബ്രൗസറായി മാറിയ യുസി ബ്രൗസറിന് 500 മില്യൺ രജിസ്റ്റേർഡ് ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്.